തിരുവനന്തപുരം: കേരളത്തിലെ 108 സര്‍ക്കാര്‍ ഐ ടി ഐകളിലായി NCVT/SCVT സ്കീമില്‍ 78 ട്രേഡുകളിലേയ്ക്ക് (ഏകവത്സര, ദ്വിവത്സര, ആറ് മാസ കോഴ്സുകള്‍ക്ക്) അപേക്ഷ ക്ഷണിച്ചു. ജൂണ്‍ 20 വരെ അപേക്ഷിയ്ക്കാം. ഓണ്‍ലൈന്‍ മുഖേനയാണ് ഐ ടി ഐകളില്‍ പ്രവേശനത്തിന് അപേക്ഷ നല്‍കേണ്ടത്. https://itiadmissions.kerala.gov-in പോര്‍ട്ടല്‍ വഴിയും https://det.kerala.gov.in ലെ ലിങ്ക് മുഖേനയും അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള പ്രോസ്പെക്ടസും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും വകുപ്പ് വെബ് സൈറ്റിലും (https://det.kerala.gov.in) അപേക്ഷ സമര്‍പ്പിക്കേണ്ട പോര്‍ട്ടലിലും (https://itiadmissions.kerala.gov.in) ലഭ്യമാണ്. വെബ്സൈറ്റിലൂടെ അപേക്ഷ പൂരിപ്പിച്ച് ഓണ്‍ലൈനായി 100 രൂപ ഫീസടച്ച് സംസ്ഥാനത്തെ ഏത് സര്‍ക്കാര്‍ ഐ ടി ഐകളിലേയ്ക്കും പ്രവേശനത്തിന് അപേക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: