Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാലവര്‍ഷക്കെടുതി അതിരൂക്ഷം: സംസ്ഥാന സര്‍ക്കാര്‍ നോക്കുകുത്തി : രാജീവ് ചന്ദ്രശേഖര്‍

സംസ്ഥാനത്തെ നഗരങ്ങള്‍ മുഴുവന്‍ വെള്ളക്കെട്ടായി മാറുകയാണെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.പിഡബ്ല്യുഡി റോഡുകള്‍ താറുമാറായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2025, 12:23 am IST
in Kerala

തിരുവനന്തപുരം: കാല വര്‍ഷം ശക്തി പ്രാപിച്ചിരിക്കെ ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാത്തതിനെ വിമര്‍ശിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.പതിവുപോലെ ജനങ്ങള്‍ക്ക് ആശങ്ക സൃഷ്ടിക്കുന്ന നടപടികളാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുളളതെന്ന് അദ്ദേഹം പറഞ്ഞു.

ജനങ്ങള്‍ ദുരിതം അനുഭവിക്കുമ്പോള്‍ രാഷ്‌ട്രീയം പറയുകയല്ല.എന്നാല്‍ ഈ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയില്ലെങ്കില്‍ അത് ഗുരുതര പ്രത്യാഘാതങ്ങളിലേക്ക് പോകും. 2018ലെ മഹാപ്രളയവും വയനാട് ദുരന്തവും എല്ലാം നമ്മുടെ കണ്‍മുന്‍പില്‍ ദുരനുഭവമായി നില്‍ക്കുമ്പോള്‍ അത്തരം അവസ്ഥകള്‍ ഇനി ഉണ്ടാകാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ യാതൊരു മുന്നൊരുക്കങ്ങളും സ്വീകരിക്കുന്നില്ല എന്നത് ആശ്ചര്യപ്പെടുത്തുന്നു – രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

നിലവില്‍ കേരളത്തിലെ ഡാമുകളില്‍ റൂള്‍ കര്‍വ് പ്രകാരം വേണ്ട ജലത്തിന്റെ മൂന്നിരട്ടി ജലമാണ് ഉള്ളത്. ഡാം മാനേജ്‌മെന്റില്‍ വലിയ പരാജയമാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. സമാനസ്ഥിതിയായിരുന്നു 2018ലും. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് മഴക്കാലപൂര്‍വ ശുചീകരണവും മുന്നൊരുക്കങ്ങളും നടത്തുന്നതില്‍ കേരളം വീഴ്ച വരുത്തിയതിന്റെ തെളിവാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജനങ്ങള്‍ അനുഭവിക്കുന്നത്.

സംസ്ഥാനത്തെ നഗരങ്ങള്‍ മുഴുവന്‍ വെള്ളക്കെട്ടായി മാറുകയാണെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.പിഡബ്ല്യുഡി റോഡുകള്‍ താറുമാറായി, കോടതി പോലും സംസ്ഥാന സര്‍ക്കാരിനെ ഈ വിഷയത്തില്‍ ശകാരിച്ചു .

അപകട സാധ്യതയുള്ള മരങ്ങള്‍ കണ്ടെത്തി മുറിച്ചുനില്‍ക്കുന്ന നടപടി മുന്‍കൂട്ടി സ്വീകരിക്കാത്തതിന്റെ പരിണിതഫലമാണ് റെയില്‍, റോഡ് ഗതാഗതങ്ങള്‍ മരം വീണ തടസപ്പെടുന്നത്. ഇതേ പ്രശ്‌നം തന്നെയാണ് കെഎസ്ഇബിയും നേരിട്ടത് മരങ്ങള്‍ വീണതിനെ തുടര്‍ന്ന് പതിനായിരത്തിയിലധികം ഇലക്ട്രിക് പോസ്റ്റുകളാണ് തകര്‍ന്നത്. മറിഞ്ഞു വീണ ഭൂരിഭാഗം മരങ്ങളും മഴയ്‌ക്ക് മുന്‍പേ മുറിച്ചുമാറ്റാന്‍ കഴിയുന്നതായിരുന്നു. എന്നാല്‍ ഏകോപനമില്ലായ്‌മ കാര്യങ്ങളെ കൂടുതല്‍ അവതാളത്തിലാക്കുന്നു.

മഴ അലര്‍ട്ട് നല്‍കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കുകയും, ഒരു മണിക്കൂര്‍ നീളുന്ന വാര്‍ത്താസമ്മേളനം നടത്തുകയും അല്ലാതെ കാലവര്‍ഷത്തെ നേരിടാന്‍ യാതൊരു മുന്നൊരുക്കങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് സ്വീകരിച്ചിട്ടില്ല.

പി.എം. ആവാസ് യോജന അടക്കമുള്ള കേന്ദ്ര പദ്ധതികള്‍ സിപിഎം അട്ടിമറിച്ചതോടെ നിരവധി നിര്‍ദ്ധനരാണ് സുരക്ഷിതമായ വീടില്ലാതെ ഈ മഴയില്‍ ആശങ്കയില്‍ കഴിയുന്നത്. ഇടുക്കിയില്‍ ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാര്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ നിര്‍മ്മിച്ച ഫ്‌ലാറ്റുകളുടെ മേല്‍ക്കൂരയും ഭിത്തിയും ഇളകി വീണ് ചോര്‍ന്നൊലിക്കുകയാണ്. ഇവിടെ കഴിയുന്ന ജനങ്ങളും ആശങ്കയിലാണ്. സുരക്ഷിതമല്ലാത്ത ഫ്‌ലാറ്റുകളില്‍ കഴിയാന്‍ പേടിയാകുന്നു എന്ന് അവര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

2018ലേതുപോലെ അര്‍ദ്ധരാത്രിയില്‍ അറിയിപ്പ് നല്‍കി ജനങ്ങളെ വെള്ളത്തില്‍ മുക്കാതെ, ഇനിയെങ്കിലും ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.ബിജെപിയുടെ പഞ്ചായത്ത്, ജില്ലാതലത്തിലുള്ള പ്രവര്‍ത്തകരോട് ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് സഹായം എത്തിക്കാന്‍ ആവശ്യമായതെല്ലാം ചെയ്യാനുള്ള നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. കേരളത്തിലെ ജനങ്ങള്‍ക്ക് സഹായമായി ബിജെപി പ്രവര്‍ത്തകര്‍ പൂര്‍ണമായും സേവനസജ്ജരായി രംഗത്തുണ്ടാവും. ദുരന്ത നിവാരണ ഫണ്ടിലെ കേന്ദ്ര സഹായം ജനങ്ങള്‍ക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാവണം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനുള്ളതാണ് ദുരിതാശ്വാസ ഫണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ മറന്നു പോകുന്നതായും രാജീവ് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തി.

Tags: bjpRajeev ChandrasekharRainMonsoongovernment
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിജെപി 33 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കുന്നു, കോണ്‍ഗ്രസ് അത് പാലിക്കുന്നില്ല, തമിഴ്നാട്ടിലെ മഹിളാ കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

Kerala

പാലാ ബിഷപ് ഹൗസിലെത്തി പി.സി ജോർജ്; മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു, കൊന്തയും കുരിശും നൽകി

Kerala

സഭയോട് എന്നും ബഹുമാനം മാത്രം; എതിർപ്പ് സഭയ്‌ക്കുള്ളിലെ ചിലരുടെ തെറ്റായ രാഷ്‌ട്രീയ താൽപര്യങ്ങളെ: ഷോൺ ജോർജ്

Kerala

സ്വർഗത്തിൽ വച്ചു നടത്തിയ വിവാഹം ഇപ്പോ പോക്സോ കേസായി; ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് എ.പി അബ്ദുള്ളക്കുട്ടി

India

മ്യാന്മർ, ബംഗ്ലാദേശികളെല്ലാം ഔട്ട്! പശ്ചിമ ബംഗാളിൽ 91 ലക്ഷം വോട്ടര്‍മാര്‍ പുറത്ത്, നെഞ്ചിടിപ്പേറി മമതയും തൃണമൂലും

പുതിയ വാര്‍ത്തകള്‍

‘ ബാബറി മസ്ജിദ് പണിയണമെന്ന് പറയുന്നവർക്കൊപ്പം ഇരിക്കുന്നതിനേക്കാൾ ഞങ്ങൾക്ക് ഇഷ്ടം 20 വർഷം പ്രതിപക്ഷത്ത് ഇരിക്കുന്നതാണ് ‘ ; അമിത് ഷാ

കേരളത്തില്‍ ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാകുമെന്ന് നരേന്ദ്ര മോദി, സ്ത്രീകള്‍ വലിയ തോതില്‍ ബൂത്തിലെത്തിയത് ഗുണമാകും

ആലപ്പുഴയില്‍ ഡോ. സേതു ലക്ഷ്മി ആത്മഹത്യാ ശ്രമം നടത്തിയ സംഭവത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി,ഹര്‍ജി നല്‍കിയത് പ്രതിശ്രുത വരന്‍

ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കരുതെന്ന മുഖപ്രസംഗം ദീപിക പത്രത്തിന് വേണ്ടി എഴുതിയത് ആര്? അച്ചടിച്ചത് മാനേജ് മെന്‍റിന്റെ അറിവോടെയോ?

പയ്യന്നൂരില്‍ അക്രമ സംഭവങ്ങള്‍: സര്‍വകക്ഷി സമാധാന യോഗം പൂര്‍ത്തിയായി

വിവാദമായ ഫെയ്സ്ബുക്കില്‍ പോസ്റ്റിനൊപ്പം പങ്കുവെച്ച ഫോട്ടോ

ജീവിതത്തില്‍ നമോദിയെപ്പോലെ ആകരുത്, പക്ഷെ ക്യാമറ കാണുമ്പോള്‍ മോദിയെപ്പോലെ തലയുയര്‍ത്തിനോക്കണം, ചന്തു സലിംകുമാറിന്റെ പോസ്റ്റ്

ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാര്‍…

ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും ; വിവാഹത്തിൽ സിപിഎം – പോപ്പുലർ ഫ്രണ്ട് പങ്ക് അന്വേഷിക്കാൻ കേരളത്തിലേയ്‌ക്കും എത്തിയേക്കും

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.