Kerala

ആനയോട്ടത്തിലെ എന്നത്തെയും ഒന്നാമന്‍ ഗുരുവായൂര്‍ ദേവസ്വം വക കൊമ്പന്‍ ഗോപി കണ്ണന്‍ ചരിഞ്ഞു

Published by

തൃശ്ശൂര്‍: ആനപ്രേമികളുടെ പ്രിയങ്കരനും ഗുരുവായൂര്‍ ദേവസ്വം വക കൊമ്പനുമായ ഗോപി കണ്ണന്‍ കെട്ടുതറയില്‍ കുഴഞ്ഞ് വീണ് ചരിഞ്ഞു. 49 വയസുണ്ട്. വെള്ളിയാഴ്ച പുലര്‍ച്ചെ ദേവസ്വം ആനത്താവളമായ പുന്നത്തൂര്‍ കോട്ടയിലായിരുന്നു അന്ത്യം. 2001 ല്‍ തൃശ്ശൂരിലെ വ്യവസായി ഗോപു നന്തിലത്താണ് ഗോപി കണ്ണനെ നടയിരുത്തിയത്. പ്രസിദ്ധമായ ഗുരുവായൂര്‍ ആനയോട്ടത്തില്‍ 9 തവണ ഗോപി കണ്ണന്‍ ഒന്നാമതെത്തിയിട്ടുണ്ട്. അന്ത്യകര്‍മ്മങ്ങള്‍ ആചാരപ്രകാരം നടത്തി.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by