എറണാകുളം: മഴ സമയത്ത് മാല പൊട്ടിക്കാനിറങ്ങിയ ഇതര സംസ്ഥാനക്കാരെ പൊലീസ് സാഹസികമായി പിടികൂടി. ആലുവ തോട്ടക്കാട്ട്കരയിലാണ് സംഭവം.
ആലുവയില്‍ മൂന്നിടങ്ങളില്‍ മാല മോഷണം നടത്തിയവരെയാണ് പിടികൂടിയത്.ഉത്തര്‍പ്രദേശ് സ്വദേശി ആരിഫ്, ദല്‍ഹി സ്വദേശി ഫൈസല്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
ഇവരില്‍ നിന്നും നാല് മാലകള്‍ പൊലീസിന് ലഭിച്ചു.പാലക്കാട് നിന്നും മോഷ്ടിച്ച ഇരുചക്ര വാഹനവും പൊലീസ് കണ്ടെത്തി.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മോഷ്ടാക്കള്‍ ദല്‍ഹിയില്‍ നിന്നും ആലുവയില്‍ എത്തിയത്.അവിടെ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച ശേഷം നാല് പേരുടെ മാലകള്‍ കവര്‍ന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ പൊലീസ് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: