കൊച്ചി : ശക്തമായ കാറ്റില്‍ മരം ദേഹത്ത് വീണ് തൊഴിലുറപ്പ് തൊഴിലാളിയായ വൃദ്ധ മരിച്ചു. തിരുമാറാടി വില്ലേജ് കരവട്ടേ അമ്മാം കുളത്തില്‍ അന്നക്കുട്ടി (85) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് തൊഴിലുറപ്പ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.
വീട്ടിലേക്ക് പോകുന്ന വഴിയിലെ പറമ്പില്‍ ഉള്ള റബ്ബര്‍ മരവും വട്ടമരവും മറിഞ്ഞ് അന്നക്കുട്ടിയുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. മൃതദേഹം കൂത്താട്ടുകുളം ദേവമാതാ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: