തിരുവനന്തപുരം: എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍, അവര്‍ക്ക് യോഗ്യതാ പരീക്ഷയുടെ (പ്ലസ് ടു/തത്തുല്യം) രണ്ടാം വര്‍ഷത്തില്‍ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, കമ്പ്യൂട്ടര്‍ സയന്‍സ്, ബയോ ടെക്നോളജി, ബയോളജി എന്നീ വിഷയങ്ങള്‍ക്ക് ലഭിച്ച മാര്‍ക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in ലൂടെ സമര്‍പ്പിക്കണം. മാര്‍ക്ക് ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിന് ജൂണ്‍ 2ന് വൈകിട്ട് 3 വരെ വെബ്സൈറ്റില്‍ സൗകര്യം ലഭ്യമാകും. മേല്‍ പറഞ്ഞ പ്രകാരം വെബ്സൈറ്റ് വഴി യഥാസമയം യോഗ്യതാ പരീക്ഷയുടെ മാര്‍ക്കുകള്‍ സമര്‍പ്പിക്കാത്ത വിദ്യാര്‍ത്ഥികളെ 2025 ലെ എഞ്ചിനീയറിംഗ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതല്ല. വിശദവിവരങ്ങള്‍ക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in ല്‍ നല്‍കിയിട്ടുള്ള വിജ്ഞാപനം കാണുക. ഫോണ്‍: 0471-2525300, 2332120, 2338487.
പ്രതികരിക്കാൻ ഇവിടെ എഴുതുക: