Idukki

അഞ്ച് കിലോമീറ്റര്‍ വരെയുള്ള വീടുകളില്‍ ഗ്യാസ് സിലിണ്ടര്‍ വിതരണം സൗജന്യമാണ്, കൂടുതല്‍ ദൂരത്തിനു മാത്രം പണം

Published by

ഇടുക്കി :ഗാര്‍ഹിക സിലിണ്ടറുകള്‍ അനധികൃതമായി ഹോട്ടല്‍, റെസ്റ്റോറന്റുകള്‍, തട്ടുകടകള്‍ എന്നിവിടങ്ങളില്‍ ഉപയോഗിച്ച് വരുന്നുവെന്ന പരാതിയില്‍ പരിശോധന ശക്തമാക്കാന്‍ സപ്ലൈ ഓഫീസര്‍മാരെ ചുമതലപ്പെടുത്തി. അഞ്ച് കിലോമീറ്റര്‍ വരെ സൗജന്യം, അഞ്ച് മുതല്‍ 10 കിലോമീറ്റര്‍ വരെ 33 രൂപ, 10 മുതല്‍ 15 കിലോമീറ്റര്‍ വരെ 42 രൂപ, 15 കിലോമീറ്ററിനു മുകളില്‍ 52 രൂപ എന്നിങ്ങനെയാണ് എല്‍.പി.ജി. സിലിണ്ടറുകള്‍ വീടുകളിലേയ്‌ക്ക് വിതരണം ചെയ്യുന്നതിനുളള നിരക്ക്.
ദൂരപരിധി കണക്കാക്കുന്നത് ഗ്യാസ് ഏജന്‍സികളുടെ ഷോറൂമില്‍ നിന്നാണ്. ജില്ലയില്‍ രജിസ്റ്റ്ര്‍ ചെയ്യാത്ത ഉപഭോക്താക്കള്‍ അല്ലാത്തവര്‍ ഗ്യാസ് സിലിണ്ടറുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും ഇപ്രകാരം ഉപയോഗിക്കുന്ന സാഹചര്യത്തില്‍ പൊട്ടിത്തെറി തുടങ്ങിയ അപകടങ്ങള്‍ ഉണ്ടായാല്‍ ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ ലഭിക്കുകയില്ലെന്നും ഓയില്‍ കമ്പനി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക