Kottayam

പത്തുകിലോയോളം കഞ്ചാവുമായി അന്തര്‍സംസ്ഥാന കഞ്ചാവ് സംഘങ്ങളിലെ പ്രധാനി ചങ്ങനാശ്ശേരിയില്‍ പിടിയില്‍

Published by

കോട്ടയം: അന്തര്‍സംസ്ഥാന കഞ്ചാവ് സംഘങ്ങളിലെ പ്രധാന കണ്ണിയായ ഗുണ്ട പത്തുകിലോയോളം കഞ്ചാവുമായി ചങ്ങനാശ്ശേരിയില്‍ പിടിയിലായി. നിരവധി കേസുകളില്‍ പ്രതിയായ ചങ്ങനാശ്ശേരി സ്വദേശി ഷെറോണ്‍ നജീബാണ് പൊലീസിന്‌റെ സംയുക്ത പരിശോധനയില്‍ അറസ്റ്റിലായത്. ഒറീസയില്‍ നിന്നുള്ള ട്രെയിനില്‍ ചങ്ങനാശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയപ്പോഴാണ് ഇയാള്‍ കഞ്ചാവുമായി പിടിയിലായത്. ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധസേനയും ചങ്ങനാശ്ശേരി പോലീസും ചേര്‍ന്നാണ് പരിശോധനയില്‍ നടത്തിയത്.
കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ ഇയാളുടെ പേരിലുണ്ടെന്ന് പോലീസ് പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by