തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീർത്തിക്കുന്ന ഡോക്യൂമെന്ററിയുമായി ഒരുക്കി ഇടത് അനുകൂല സംഘടനയായ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ. ‘പിണറായി ദ ലെജൻഡ്’ എന്ന് പേര് നൽകിയിരിക്കുന്ന ഡോക്യൂമെന്ററി പിണറായി സർക്കാരിന്റെ ഒമ്പതാം വാർഷികത്തോട് അനുബന്ധിച്ചാണ് ഒരുക്കിയിരിക്കുന്നത്.
സർക്കാരിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി ബുധനാഴ്ച സെൻട്രൽ സ്റ്റേഡിയത്തിൽ ഡോക്യൂമെന്ററി പ്രദർശിപ്പിക്കും. ഇതിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട ടീസർ ‘തുടരും മൂന്നാമതും പിണറായി’ എന്ന് പറഞ്ഞാണ് അവസാനിക്കുന്നത്. ആദ്യമായിട്ടാണ് ഒരു സർവീസ് സംഘടന ഇത്തരത്തിൽ ഡോക്യൂമെന്ററി ഒരുക്കുന്നത്.
നേമം സ്വദേശി അൽത്താഫ് ആണ് ഡോക്യുമെന്ററി സംവിധാനം ചെയ്യുന്നത്. രചന: പ്രസാദ് കണ്ണൻ. സംഗീതസംവിധാനം: രാജ്‌കുമാർ രാധാകൃഷ്ണൻ, ക്യാമറ: പ്രവീൺ ചക്രപാണി, പ്രോജക്റ്റ് ഡിസൈനർ: ബാലു ശ്രീധർ, എഡിറ്റിങ്: സുനിൽ എസ് പിള്ള. 15 ലക്ഷം രൂപയാണ് ഡോക്യുമെന്ററിയുടെ ചെലവെന്നാണ് വിവരം. ഇതേ സംഘടനയുടെ പിണറായി വാഴ്‌ത്തുപാട്ടും സെക്രട്ടറിയേറ്റിനു മുന്നിൽ പിണറായി വിജയന്റെ വലിയ കട്ടൗട്ടുകൾ സ്ഥാപിച്ചതും വലിയ വിവാദമായിരുന്നു. ഡോക്യൂമെന്ററിയുടെ ചിത്രീകരണം ആരംഭിച്ചപ്പോഴും വിമർശനങ്ങൾ ഉയർന്നിരുന്നു.
ഒരു ഗാനമുൾപ്പെടെ 30മിനിറ്റ് ദൈർഘ്യമുള്ള ഡോക്യൂമെന്ററി മുഖ്യമന്ത്രിയുടെ ജീവിതവും ചരിത്രവും ഇഴചേർത്താണ് ഒരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: