മലപ്പുറം: അഖില കേരള വിശ്വകര്‍മ്മ മഹാസഭ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറത്ത് സംഘടിപ്പിച്ച ഉത്തര മേഖല സമ്മേളനം വി.കെ. ശ്രീകണ്ഠന്‍ എംപി ഉദ്ഘാടനം ചെയ്തു.
2025 ശാഖ ശാക്തീകരണ വര്‍ഷം കാമ്പയിന്‍ ലക്ഷ്യമാക്കി സംഘടിപ്പിച്ച സമ്മേളനത്തില്‍ മലബാര്‍ മേഖലയിലെ സഭയുടെ ആറ് ജില്ലകളില്‍ നിന്ന് സംസ്ഥാന, ജില്ലാ യൂണിയന്‍, ശാഖാ നേതൃത്വവും, സഭയുടെ പോഷക സംഘടന ഭാരവാഹികളും പങ്കെടുത്തു. മലപ്പുറം മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് ഓഡിറ്റോറിയത്തില്‍ രാവിലെ 10 ന് നടന്ന ശാഖാ ശാക്തീകരണ വര്‍ഷം 2025 കാമ്പയിന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി. വാമദേവന്റെ അധ്യക്ഷതയില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. വി.എന്‍. ശശിധരന്‍ ഉദ്ഘാടനം ചെയ്തു.
ഉച്ചയ്‌ക്ക് പൊതുസമ്മേളനത്തിന് മുമ്പ് സംഘടിപ്പിച്ച ശക്തിപ്രകടനത്തിന് സംസ്ഥാന വൈസ് പ്രസിഡന്റ് ഷണ്മുഖന്‍ ആചാരി, സംസ്ഥാന സെക്രട്ടറി പി.കെ. തമ്പി, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ രാജന്‍ തോട്ടത്തില്‍, സംസ്ഥാന കൗണ്‍സില്‍ അംഗം കാര്‍ത്തികേയന്‍ തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി. വാമദേവന്‍, സംസ്ഥാന ട്രഷറര്‍ കെ. മുരളീധരന്‍, വൈസ് പ്രസിഡന്റുമാരായ കെ.പി. അപ്പുക്കുട്ടി എം.വി. ഷണ്മുഖന്‍ ആചാരി, കോട്ടയ്‌ക്കകം വിജയകുമാര്‍, കെ.ടി. ബാബു, പി.കെ. തമ്പി, കാര്‍ത്തികേയന്‍ ആലത്തൂര്‍, വിശ്വകര്‍മ്മ മഹിളാസംഘം സംസ്ഥാന പ്രസിഡന്റ് ബിന്ദുവിക്രമന്‍, കെവിഎംഎസ് സംസ്ഥാന നേതാക്കളായ ശാരദ പാലപ്പുറം, ശാന്ത ശ്രീധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: