കൊച്ചി: ഇടപ്പള്ളിയിൽ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി. തൊടുപുഴയിൽ നിന്നാണ് 13 വയസുകാരനായ എളമക്കര സ്വദേശി മുഹമ്മദ് ഷിഫാനെ കണ്ടെത്തിയത്. കുട്ടിയുടെ ചിത്രം കണ്ട് തിരിച്ചറിഞ്ഞ പ്രദേശവാസി വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
എളമക്കര പൊലീസ് തൊടുപുഴയിലേക്ക് തിരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് കുട്ടിയെ കാണാതായത്. ഇടപ്പള്ളി അൽ അമീൻ സ്കൂളിൽ നിന്നും പരീക്ഷ എഴുതി വരുന്ന വഴിയ്‌ക്കാണ് കുട്ടിയെ കാണാതായത്.
പതിവ് സമയം കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതോടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു.
60 രൂപ മാത്രമായിരുന്നു കുട്ടിയുടെ കയ്യിലുണ്ടായിരുന്നത്. സിനിമാ ഷൂട്ടിങ് നടക്കുന്ന സ്ഥലം എവിടെയെന്ന് കുട്ടി ഒരു കടയിൽ കയറി അന്വേഷിച്ചിരുന്നതായും വിവരമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: