ന്യൂദൽഹി : പാക് അധീന കശ്മീർ പാകിസ്ഥാന് വിട്ടു നൽകണമെന്ന് മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായി. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ വിശദീകരിക്കുന്ന രാജ്ദീപ് സർദേശായി വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനോടകം ശ്രദ്ധ നേടി കഴിഞ്ഞു. പിഒജെകെ പൂർണ്ണമായും പാകിസ്ഥാന് കൈമാറാനും എൽഒസി അന്താരാഷ്‌ട്ര അതിർത്തിയായി അംഗീകരിക്കാനും സർദേശായി വീഡിയോയിൽ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുന്നുണ്ട്.
ഈ വീഡിയോ മെയ് 22-ന് എടുത്തതാണെന്നും പറയപ്പെടുന്നു . യഥാർത്ഥ പ്രശ്നം ചർച്ച ചെയ്യാതെ ശാശ്വതമായ ഒരു പരിഹാരവുമില്ലെന്ന് ചർച്ചയ്‌ക്കിടെ രാജ്ദീപ് സർദേശായി പറയുന്നു . തീവ്രവാദ വിഷയം പാകിസ്ഥാനുമായി ചർച്ച ചെയ്യണമെന്നും കശ്മീരിനുള്ളിലെ നമ്മുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും രാജ്ദീപ് സർദേശായി പറയുന്നു.
പത്രപ്രവർത്തനത്തിന്റെ പേരിൽ കൃത്യമായി അജണ്ട നടപ്പാക്കാൻ ശ്രമിക്കുന്നയാളാണ് രാജ്ദീപ് സർദേശായി . അതുകൊണ്ട് തന്നെ രാജ്ദീപ് സർദേശായിയുടെ ഈ പ്രസ്താവനയ്‌ക്കെതിരെ വൻ വിമർശനവും ഉയർന്നു കഴിഞ്ഞു .മുൻ സൈനിക ഉദ്യോഗസ്ഥനായ കെ.ജെ.എസ്. ധില്ലൺ രാജ്ദീപ് സർദേശായിയുടെ പ്രസ്താവനയിൽ കടുത്ത അതൃപ്തി പ്രകടിപ്പിക്കുകയും ഇത് വളരെ മോശം പ്രസ്താവനയാണെന്ന് വിമർശിക്കുകയും ചെയ്തു. പി.ഒ.ജെ.കെ. നമ്മുടേതാണെന്നും ഞങ്ങൾ അത് തിരിച്ചെടുക്കുമെന്നും , ഇത് ഞങ്ങളുടെ പാർലമെന്ററി പ്രമേയമാണെന്നും കെ.ജെ.എസ്. ധില്ലൺ പറഞ്ഞു.
രാജ്ദീപ് സർദേശായിക്ക് തന്റെ രാജ്യത്തേക്കാൾ കൂടുതൽ സ്നേഹം പാകിസ്ഥാനോടാണെന്നും , രാജ്ദീപ് സർദേശായിയിൽ നിന്ന് മറ്റൊന്നും പ്രതീക്ഷിക്കേണ്ടെന്നും , ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിലുള്ള ഈ നാടകം അവസാനിപ്പിക്കണമെന്നും ചിലർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക