ഗുമി: ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് ഇന്ന് മുതല്‍ കൊറിയയിലെ ഗുമിയില്‍ നടക്കും. മെയ് 31 വരെ നീളുന്ന വന്‍കരയിലെ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് പോരാട്ടത്തില്‍ ഭാരതത്തിനായി മത്സരിക്കാനിറങ്ങുന്നത് 60 താരങ്ങളാണ്.
രണ്ട് വര്‍ഷം മുമ്പ് നടന്ന കഴിഞ്ഞ തവണത്തെ ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ 27 മെഡലുകളാണ് ഭാരതം നേടിയത്. ബാങ്കോക്കില്‍ നടന്ന അന്നത്തെ ചാമ്പ്യന്‍ഷിപ്പില്‍ ആറ് സ്വര്‍ണം, 12 വെള്ളി, ഒമ്പത് വെങ്കലം എന്നിവയായിരുന്നു ഭാരതത്തിന്റെ നേട്ടം. ഭാരത സമയം വെളുപ്പിന് നാലര മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും.
വെളുപ്പിന് 4.30ന് നടക്കുന്ന നടത്തത്തിലെ ഫൈനല്‍ പോരാട്ടത്തോടെയാണ് മത്സരങ്ങള്‍ ആരംഭിക്കുക. പുരുഷന്‍മാരുടെ 20 കിലോമീറ്റര്‍ നടത്തത്തില്‍ ഭാരതത്തിന്റെ സെര്‍വിന്‍ സെബാസ്റ്റിയാന്‍, അമിത് എന്നിവര്‍ മത്സരിക്കാനിറങ്ങും.
വെളുപ്പിന് 5.30ന് നടക്കുന്ന ഡെക്കാത്ത്‌ലോണ്‍ ഒന്നാം ദിന പോരാട്ടത്തില്‍ തേജസ്വിന്‍ ശങ്കര്‍ മത്സരിക്കാനിറങ്ങും. 5.45ന് ആരംഭിക്കുന്ന പുരുഷ ഹൈജംപ് യോഗ്യതാ മത്സരത്തില്‍ ഭാരതത്തിനായി സര്‍വേഷ് കുഷ്‌റെ മത്സരിക്കാനിറങ്ങും.
5.50ന് പുരുഷന്‍മാരുടെ 1500 മീറ്റര്‍ ഹീറ്റ്‌സില്‍ യൂനസ് ഷാ മത്സരിക്കാനിറങ്ങും. രാവിലെ 6.50ന് വനിതകളുടെ 400 മീറ്റര്‍ ഹീറ്റ്‌സില്‍ രൂപാല്‍ ചൗധരിയും വിത്യ രാംരാജ് എന്നിവര്‍ ട്രാക്കിലിറങ്ങും. യോഗ്യത നേടിയാല്‍ ഉച്ചയ്‌ക്ക് 12.45ന് സെമിയില്‍ മത്സരിക്കും. ട്രിപ്പിള്‍ ജംപില്‍ ദേശീയ റിക്കാര്‍ഡ് താരം പ്രവീണ്‍ ചിത്രവേലും മലയാളി താരം അബ്ദുല്ല അബൂബക്കറും യോഗ്യതാ റൗണ്ടിനിറങ്ങും.
ഉച്ചയ്‌ക്ക് 12.40ന് നടക്കുന്ന പുരുഷന്‍മാരുടെ പതിനായിരം മീറ്റര്‍ ഫൈനലില്‍ ഗുല്‍വീര്‍ സിങ്ങും സാവന്‍ ബര്‍വാളും ട്രാക്കില്‍ അണിനിരക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: