തിരുവനന്തപുരം: പന്ത്രണ്ട് കോടി രൂപ ഒന്നാം സമ്മാനം നല്കുന്ന സംസ്ഥാന സര്‍ക്കാര്‍ വിഷു ബമ്പര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം. നാളെ ഉച്ചയ്ക്ക് രണ്ടുമണിക്കാണ് നറുക്കെടുക്കുന്നത്.
വിപണിയില്‍ എത്തിച്ച 45 ലക്ഷം ടിക്കറ്റുകളില്‍ തിങ്കളാഴ്ച നാലു മണിക്കുള്ളില്‍ 42,17,380 ടിക്കറ്റുകളും വിറ്റു പോയിട്ടുണ്ട്. 300 രൂപ വിലയുള്ള വിഷു ബമ്പര്‍ ടിക്കറ്റുകള്‍ മൊത്തം ആറു പരമ്പരകളിലായാണ് വിപണിയില്‍ എത്തിയത്.
ടിക്കറ്റു വില്പനയില് പാലക്കാട് ജില്ലയാണ് ഒന്നാം സ്ഥാനത്ത്. 9,21,020 ടിക്കറ്റുകളാണ് പാലക്കാട് ജില്ലയില്‍ ഇതിനോടകം വിറ്റഴിക്കപ്പെട്ടത്. തിരുവനന്തപുരത്ത് 5,22,050 ടിക്കറ്റുകളും തൃശൂര്‍ 4,92,200 ടിക്കറ്റുകളും വിറ്റ് രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: