തിരുവനന്തപുരം: കനത്ത മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. കാറ്റിൽ മരം വീണ് കോഴിക്കോട് അരീക്കാടും ആലുവയിലും റെയിൽഗതാഗതം ഭാഗികമായി തടസപ്പെട്ടു. പെരിങ്ങൽകുത്ത് ഡാമിൽ റെഡ് അലർട്ട് നൽകി.
ആലുവ അമ്പാട്ടുകടവിൽ റെയിൽവെ ട്രാക്കിലേക്ക് മരം കടപുഴകി വീണതോടെ മൂന്നര മണിക്കൂറോളം റെയിൽ ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ രാത്രി എട്ടരയോടെയാണ് ട്രാക്കിലേക്ക് കൂറ്റൻ ആൽമരം മറിഞ്ഞുവീണത്. റെയിൽവേയുടെ ഇലക്ട്രിക് ലൈനുകളും പൊട്ടിയിരുന്നു. പൊലീസും ഫയർഫോഴ്സും റെയിൽവേ എൻജിനീയറിങ് വിഭാഗവും ചേർന്നാണ് മരം മുറിച്ചു നീക്കി ഗതാഗതം പുനസ്ഥാപിച്ചത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: