ന്യൂദല്‍ഹി: പാകിസ്ഥാന്‍ നിങ്ങളെ ആക്രമിക്കുമെന്ന് അമേരിക്ക ഭീഷണിസ്വരത്തില്‍ പറഞ്ഞുവെന്നും അങ്ങിനെ വന്നാല്‍ ഞങ്ങള്‍ ശക്തമായി തിരിച്ചടിക്കുമെന്ന മറുപടി നല്‍കിയെന്നും നിര്‍ഭയനായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. എംപിമാരുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കവേയാണ് ജയശങ്കറിന്റെ ഈ വെളിപ്പെുത്തലുകള്‍.
ഈയിടെ പാകിസ്ഥാനുമായി ഉണ്ടായ ഉരസലുകളുടെ പശ്ചാത്തലത്തില്‍ ഇന്ത്യ എടുത്ത സൈനിക, നയതന്ത്ര നടപടികളെക്കുറിച്ച് വിവരം പങ്കുവെയ്‌ക്കവേയാണ് ജയശങ്കറിന്റെ ഈ പ്രതികരണം. യുദ്ധമെന്ന ആശങ്കയുമായി എത്തിയ വിദേശരാജ്യങ്ങളോടുള്ള ഇന്ത്യയുടെ മറുപടി ഇതായിരുന്നു: ‘അവര്‍ വെടിവെച്ചാല്‍ നമ്മളും വെടിവെയ്‌ക്കും. അവര്‍ നിര്‍ത്തിയാല്‍ നമ്മളും നിര്‍ത്തും.’
“മെയ് മാസത്തിന്റെ തുടക്കത്തില്‍ തന്നെ, പാകിസ്ഥാന്‍ ഇന്ത്യയെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ അറിയിച്ചിരുന്നു. ഇതിന് ഇന്ത്യ ഉറപ്പുള്ള മറുപടിയാണ് നല്കിയത്. അവര്‍ നമ്മളെ ആക്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്ക് അവര്‍ ഒരുങ്ങേണ്ടിവരുമെന്നായിരുന്നു ഇന്ത്യയുടെ മറുപടി. “- ജയശങ്കര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: