ധാക്ക: ബംഗ്ലാദേശ് സൈന്യം അവിടുത്തെ ഇടക്കാല സര്ക്കാരിന്റെ ഉപദേഷ്ടാവായ മുഹമ്മദ് യൂനസിനെതിരെ തിരിഞ്ഞത് തീവ്രഇസ്ലാമിസ്റ്റായ ഖലീലുര്‍ റഹ്മാനെ ബംഗ്ലാദേശിന്റെ ദേശീയ ഉപദേഷ്ടാവാക്കിതോടെ എന്ന് റിപ്പോര്‍ട്ട്. ഇന്ത്യാ പാകിസ്ഥാനെ ആക്രമിച്ചാല്‍ ഇന്ത്യയുടെ ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ ആക്രമിക്കുമെന്ന് വീമ്പിളക്കിയ വ്യക്തിയാണ് ഖലിലുര്‍ റഹ്മാന്‍. ഇത്ര തീവ്രചിന്തയുള്ള ഒരാളെ ദേശീയ സുരക്ഷാ ഉപദേഷ്ടാവാക്കിയത് ഭാവിയില്‍ ബംഗ്ലാദേശ് സൈനികത്തലവനെ തന്നെ ഒതുക്കി സൈന്യത്തിന്റെ കടിഞ്ഞാണ്‍ കയ്യിലേന്താനാണെന്ന് സൈനികത്തലവന്‍ വഖാര്‍ ഉസ് സമാന്‍ ഭയപ്പെടുന്നു.
കാരണം പ്രതിരോധ മന്ത്രാലയത്തിന്റെ മുഴുവന്‍ ചുമതലയാണ് ഖലീലുര്‍ റഹ്മാന്‍ എന്ന തീവ്രചിന്താഗതിയുള്ള നേതാവിന് നല്കിയത്. ഇതുവരെ മെല്ലെ സൈന്യത്തിന്റെ മേധാവിത്വം പിടിച്ചാല്‍ സൈന്യം കൂടി മുഹമ്മദ് യൂനസ് കയ്യടക്കുമോ എന്ന ഭയം ബംഗ്ലാദേശിലെ ഖലീദ സിയയുടെ പാര്‍ട്ടിക്കും ഷേഖ് ഹസീനയുടെ പാര്‍ട്ടിക്കും ഉണ്ട്. ഇതോടെ സൈന്യവും അന്യോന്യം പോരടിക്കുന്നവരെങ്കിലും ഖലീദ സിയയും ഷേഖ് ഹസീനയും കൈകോര്‍ക്കുമെന്നാണ് കരുതുന്നത്.
മാത്രമല്ല, ഇടക്കാല സര്‍ക്കാരിന്റെ മുഖ്യ ഉപദേശകനാവുക വഴി ബംഗ്ലാദേശിന്റെ ചില ഭാഗങ്ങള്‍ അമേരിക്കയ്‌ക്ക് നല്‍കാനും മ്യാന്‍മറില്‍ നിന്നും രോഹിംഗ്യകള്‍ക്ക് ഇഷ്ടംപോലെ ബംഗ്ലാദേശിലേക്ക് കടന്നുവരാന്‍ രാഖിന ഇടനാഴി സൃഷ്ടിക്കാനും മുഹമ്മദ് യൂനസ് ശ്രമിക്കുന്നതും വലിയ ഭീതി ഉയര്‍ത്തിയിട്ടുണ്ട്. സൈന്യം തന്നെ എതിര്‍ത്താല്‍ സാമൂഹിക കലാപം സൃഷ്ടിക്കുമെന്ന ഭീഷണിയാണ് ഇപ്പോള്‍ മുഹമ്മദ് യൂനസ് മുഴക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: