ബെംഗളൂരു: തുര്‍ക്കിയില്‍ കോണ്‍ഗ്രസിന് ഒരു ഓഫീസുണ്ടെന്ന രഹസ്യം പുറത്തുവിട്ട റിപ്പബ്ലിക് ചാനല്‍ എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയ്‌ക്കും ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയ്‌ക്കും എതിരായ കോണ്‍ഗ്രസ് കേസ് തള്ളി കോടതി. ഇരുവര്‍ക്കും എതിരെ നടപടി പാടില്ലെന്ന് കര്‍ണ്ണാടക ഹൈക്കോടതിയാണ് വിധിച്ചത്.
തുര്‍ക്കിയില്‍ കോണ്‍ഗ്രസിന് ഒരു ഓഫീസുണ്ടെന്ന കാര്യം ഇന്ത്യയ്‌ക്കെതിരെ തുര്‍ക്കി പാകിസ്ഥാനെ സഹായിച്ചതോടെയാണ് അര്‍ണബ് ഗോസ്വാമി വെളിപ്പെടുത്തിയത്. മാത്രമല്ല, ഈ കോണ്‍ഗ്രസ് ഓഫീസിന്റെ മേധാവി ഒരു തുര്‍ക്കിക്കാരനാണെന്നും റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. ഇത് കോണ്‍ഗ്രസിന്റെ മുഖം നഷ്ടപ്പെടുത്തുന്ന വിവരമായിരുന്നു. ഇതോടെ കോണ്‍ഗ്രസ് നേതാക്കള്‍ ദേശീയ തലത്തില്‍ തന്നെ ഇളകിയിരുന്നു.
ഇതോടെ കര്‍ണ്ണാടകയിലെ യൂത്ത് കോണ്‍ഗ്രസ് നിയമസെല്‍ മേധാവിയായ ശ്രീകാന്ത് സ്വരൂപ് ബിഎന്‍ ആണ് ബെംഗളൂരുവിലെ ഹൈഗ്രൗണ്ട്സ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇതോടെയാണ് അര്‍ണബ് ഗോസ്വാമിയും അമിത് മാളവ്യയും കര്‍ണ്ണാടക ഹൈക്കോടതിയെ സമീപിച്ചത്. ഇരുവര്‍ക്ക് നേരെയും നടപടി പാടില്ലെന്ന് കര്‍ണ്ണാടക ഹൈക്കോടതി ജഡ്ജി രാച്ചയ്യ വിധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: