തിരുവനന്തപുരം: കപ്പല്‍ മുങ്ങിയതിനെ തുടര്‍ന്ന് കണ്ടൈനറുകള്‍ തീരപ്രദേശത്ത് അടിയുന്നത് മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ആരോഗ്യ വകുപ്പ് ചര്‍ച്ച ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളുടെ യോഗം വിളിച്ച് സ്ഥിതി വിലയിരുത്തി ജില്ലകള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കിയിട്ടുണ്ട്. ആര്‍ ആര്‍ ടി സജ്ജമായിരിക്കാന്‍ നിര്‍ദേശം നല്‍കി. ഏത് തരത്തിലുള്ള പ്രശ്‌നമുണ്ടായാലും മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെ പ്രധാന ആശുപത്രികള്‍ സജ്ജമായിരിക്കണം. ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കണം. കനിവ് 108 ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സേവനങ്ങളും സജ്ജമാണ്. എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ചികിത്സ തേടണം. ആംബുലന്‍സ് സേവനം ആവശ്യമുള്ളവര്‍ 108 എന്ന ടോള്‍ഫ്രീ നമ്പരില്‍ ബന്ധപ്പെടണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: