ആലപ്പുഴ: ആലപ്പുഴ ബീച്ചിലെ പെട്ടിക്കട തകര്‍ന്ന് വീണ് പെണ്‍കുട്ടി മരിച്ചു. സുഹൃത്തിന് പരിക്കേറ്റു. പള്ളാത്തുരുത്തി സ്വദേശിനി നിത്യ(18)യാണ് മരിച്ചത്. തിരുമല ജോഷി-ദീപാഞ്ജലി ദമ്പതികളുടെ മകളാണ്. ഉച്ചയ്‌ക്ക് സുഹൃത്തുക്കള്‍ക്കൊപ്പം ബീച്ചിലെത്തിയപ്പോഴായിരുന്നു ദാരുണ സംഭവം. ബീച്ചില്‍ നില്‍ക്കുകയായിരുന്ന നിത്യയും സുഹൃത്ത് ആദര്‍ശും മഴ കനത്തതോടെ സമീപത്തെ ബജിക്കടയുടെ സമീപത്തേയ്‌ക്ക് ഒാടിക്കയറുകയായിരുന്നു. കാറ്റില്‍ കട ഇരുവരുടേയും ദേഹത്തേക്ക് മറിഞ്ഞുവീണു. സമീപമുണ്ടായിരുന്നവര്‍ ഇവരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും നിത്യ അതിനകം മരിച്ചു. ആദര്‍ശ് പരിക്കുകളോടെ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക