നിലമ്പൂര്‍: നിലമ്പൂരിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തെത്തുടര്‍ന്ന് കോണ്‍ഗ്രസിനെയും ആര്യാടന്‍ ഷൗക്കത്തിനയും രൂക്ഷമായി വിമര്‍ശിച്ച് മുന്‍ എംഎല്‍എ പി വി അന്‍വര്‍. പിണറായിസത്തെ നേരിടാന്‍ യു.ഡി എഫ് സ്ഥാനാര്‍ത്്ഥി ആര്യാടന്‍ ഷൗക്കത്തിനു കഴിയില്ലെന്ന് അന്‍വര്‍ പറഞ്ഞു. സിപി എമ്മിന്‌റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാവാന്‍ ശ്രമിച്ചയാളാണ് ആര്യാടന്‍. എല്‍സിയും എസിയും ആ നിര്‍ദേശം തിരസ്‌കരിച്ചതോടെയാണ് പോകാന്‍ കഴിയാഞ്ഞത്. വലതു പക്ഷത്തെ ഇടതു സ്ഥാനാര്‍ത്ഥിയാണ് ആര്യാടന്‍. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തോടെ നിലമ്പൂരില്‍ കോണ്‍ഗ്രസ് വിജയസാധ്യത നഷ്ടപ്പെടുത്തിയെന്നും അന്‍വര്‍ പറഞ്ഞു. ശേഷിയുളളവരാണ് കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥിയാവാറുള്ളത്. ഗോഡ് ഫാദറില്ലാതെ കോണ്‍ഗ്രസില്‍ രക്ഷയില്ലാത്ത അവസ്ഥയാണ്. വി. എസ്. ജോയി എന്‌റെ പെങ്ങളുടെ മകനൊന്നുമില്ല. കുടിയേറ്റകര്‍ഷകരുള്ള മണ്ഡലങ്ങളിലൊന്നാണ് നിലമ്പൂര്‍. ആ കമ്മ്യൂണിറ്റിയില്‍ നിന്ന് ഒരാളെ കണ്‍സിഡര്‍ ചെയ്യണം എന്നാണ് ഞാന്‍ യു.ഡി.എഫിനോട് ആവശ്യപ്പെട്ടത്. ഒരു ക്രിസ്ത്യന്‍ കമ്മ്യൂണിറ്റിയില്‍ നിന്ന് ഒരാള്‍ വളരെക്കാലമായി ഉണ്ടായിട്ടില്ല. അവരെ അവഗണിച്ചതോടെ യു. ഡി. എഫിന് ഉണ്ടായിരുന്ന അനുകൂല സാഹചര്യം ഒഴിവായി. ജോയി സൈഡ് ലൈന്‍ ചെയ്യപ്പെടുമ്പാള്‍ ക്രിസ്ത്യന്‍ കമ്മ്യൂണിറ്റി കൂടിയാണ് സൈഡ് ലൈന്‍ ചെയ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: