Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Hollywood

ഇറ്റ് വാസ് ജസ്റ്റ് ആന്‍ ആക്‌സിഡന്റ്; തടവറയിലെ അനുഭവങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 26, 2025, 03:57 pm IST
in Hollywood, Entertainment

ടെഹ്‌റാന്‍: തടവറയിലെ അനുഭവങ്ങള്‍ ഒരു റിവഞ്ച് ത്രില്ലറായ ഇറ്റ് വാസ് ജസ്റ്റ് ആന്‍ ആക്‌സിഡന്റിലൂടെ പുറംലോകത്തെത്തിയപ്പോള്‍ സംവിധായകന്‍ ജാഫര്‍ പഹാനിയെ കാത്തിരുന്നത് ആസ്വാദലോകം ഉറ്റുനോക്കുന്ന കാന്‍സ് ചലച്ചിത്രമേളയിലെ പാം ഡി ഓര്‍. ഇറാന്‍ ഭരണകൂടത്തിന്റെ വിലക്ക് മറികടന്നെടുത്ത ചിത്രം. മുന്‍ തടവുകാരുടെ ഒരു സംഘം ജയിലില്‍ തങ്ങളെ ഭയപ്പെടുത്തിയ ആളെ വീണ്ടും കണ്ടുമുട്ടുന്നതും അയാളെ കൊല്ലണോ വേണ്ടയോ എന്ന് ചിന്തിക്കുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ജയിലില്‍ ഏകാന്ത തടവ് അനുഭവിച്ചിരുന്ന സമയത്ത് കണ്ണ് മൂടിക്കെട്ടി ചോദ്യം ചെയ്യുമായിരുന്നു. ഭിത്തിക്ക് അഭിമുഖമായി ഇരുത്തിയാണ് ചോദ്യം ചെയ്തിരുന്നത്. ചോദ്യം ചെയ്യുന്ന ആളുടെ ശബ്ദം മാത്രം കേള്‍ക്കാം. രണ്ട് മുതല്‍ എട്ട് മണിക്കൂര്‍ വരെ ചോദ്യം ചെയ്തിട്ടുണ്ട്. അന്ന് ഈ ശബ്ദം ആരുടേതെന്നറിയാന്‍ വിസ്മയമായിരുന്നുവെന്ന് നേരത്തെ പഹാനി പറഞ്ഞിട്ടുണ്ട്. ഇതാണ് ഇറ്റ് വാസ് ജസ്റ്റ് ആന്‍ ആക്‌സിഡന്റിലേക്ക് നയിച്ചത്.

2010ലാണ് പഹാനി ആദ്യമായി അറസ്റ്റിലായത്. ഗ്രീന്‍ മൂവ്മെന്റ് പ്രതിഷേധത്തില്‍ കൊല്ലപ്പെട്ട വിദ്യാര്‍ത്ഥിയുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്തതിനായിരുന്നു അറസ്റ്റ്. കോടതി ആറ് വര്‍ഷത്തെ തടവ് വിധിച്ചു. രണ്ട് മാസങ്ങള്‍ക്ക് ശേഷം ഉപാധികളോടെ ജാമ്യം. 12 വര്‍ഷം യാത്രകള്‍ക്കും സിനിമകള്‍ നിര്‍മിക്കുന്നതിനും വിലക്കെന്നതായിരുന്നു ജാമ്യോപാധി. 2010ലെ കാന്‍സ് ചലച്ചിത്രമേളയില്‍ ഇത്തവണത്തെ ജൂറി അധ്യക്ഷ ജൂലിയറ്റ് ബിനോഷെ വീട്ടുതടങ്കലില്‍ കഴിഞ്ഞിരുന്ന പനാഹിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. 2022 ജൂണ്‍ 11ന് പനാഹി അപ്രതീക്ഷിതമായി വീണ്ടും അറസ്റ്റിലായി. രാജ്യത്ത് ഭരണവിരുദ്ധ വികാരം ശക്തമായ സാഹചര്യത്തിലായിരുന്നു അറസ്റ്റ്. ഇറാനിലെ കുപ്രസിദ്ധമായ എവിന്‍ തടവറയിലായിരുന്നു ജയില്‍വാസം. പനാഹിക്ക് ഒപ്പം സംവിധായകരായ മഹമ്മൂദ് റസൂലോഫും മുസ്തഫ ആല്‍ അഹ്മദും ജയിലിലായി. 2023ല്‍ നിരാഹാരം കിടന്നാണ് പനാഹി മോചനം നേടിയത്.

തന്റെ രാജ്യത്തെ സ്വാതന്ത്ര്യമാണ് ഏറ്റവും പ്രധാനമെന്ന് പുരസ്‌കാരം ഏറ്റുവാങ്ങി ജാഫര്‍ പനാഹി പറഞ്ഞു. നമുക്ക് ഒന്നിച്ചു പ്രവര്‍ത്തിക്കാം. നമ്മള്‍ ഏതുതരം വസ്ത്രം ധരിക്കണം, എന്തുചെയ്യണം, എന്തുചെയ്യരുത് എന്ന് ആരും നമ്മോട് പറയാന്‍ ധൈര്യപ്പെടരുത്. സിനിമ ഒരു സമൂഹമാണ്. നമ്മള്‍ എന്ത് ചെയ്യണമെന്നോ ചെയ്യാതിരിക്കണമെന്നോ പറയാന്‍ ആര്‍ക്കും അവകാശമില്ല, പനാഹി കൂട്ടിച്ചേര്‍ത്തു. ഇറാന്‍ സര്‍ക്കാരിന്റെ യാത്രാവിലക്കും തടവും മറികടന്നാണ് ജാഫര്‍ പനാഹി തന്റെ സിനിമകള്‍ നിര്‍മിച്ചത്. മേളയുടെ സമാപന ചടങ്ങില്‍ ജൂറി അധ്യക്ഷ ജൂലിയറ്റ് ബിനോഷെയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഹോളിവുഡ് അഭിനേത്രിയും നിര്‍മാതാവുമായ കേറ്റ് ബ്ലാഞ്ചെറ്റ് പനാഹിക്ക് പുരസ്‌കാരം സമ്മാനിച്ചു.
യുഎസ് സ്റ്റുഡിയോ ആയ നിയോണിന്റെ തുടര്‍ച്ചയായ ആറാമത്തെ പാം ഡി ഓര്‍ നേട്ടം കൂടിയാണ് ഇത്. മുന്‍ വര്‍ഷങ്ങളിലെ പാം ഡി ഓര്‍ ചിത്രങ്ങളായ അനോറ, അനാട്ടമി ഓഫ് എ ഫോള്‍, ട്രയാങ്കിള്‍ ഓഫ് സാഡ്‌നസ്, ടിറ്റനെ, പാരസൈറ്റ് തുടങ്ങിയ ചിത്രങ്ങളിലെല്ലാം ഇവര്‍ പങ്കാളികളായിരുന്നു.

യുവാക്കിം ട്രയര്‍ സംവിധാനം ചെയ്ത നോര്‍വീജിയന്‍ കോമഡി ഡ്രാമ ചിത്രം സെന്റിമെന്റല്‍ വാല്യുവിനാണ് കാന്‍സ് ചലച്ചിത്രോത്സവത്തിലെ ഗ്രാന്‍ഡ് പ്രീ പുരസ്‌കാരം. ബ്രസീലിയന്‍ ചിത്രമായ ദി സീക്രട്ട് ഏജന്റ് ഒരുക്കിയ ക്ലിബര്‍ മെന്‍ഡോങ്ക ഫിലോ ആണ് മികച്ച സംവിധായകന്‍. ചിത്രത്തിലെ പ്രകടനത്തിന് വാഗ്‌നര്‍ മൗറയ്‌ക്കാണ് മികച്ച നടനുള്ള പുരസ്‌കാരം. ലിറ്റില്‍ സിസ്റ്റര്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് നദിയ മെല്ലിറ്റിക്കാണ് മികച്ച നടിക്കുള്ള പുരസ്‌കാരം.

അമേരിക്കന്‍ അഭിനേതാക്കളായ ഹാലെ ബെറി, ജെറമി സ്‌ട്രോംഗ്, ഇറ്റാലിയന്‍ താരം ആല്‍ബ റോഹ്വാച്ചര്‍, ഫ്രഞ്ച്-മൊറോക്കന്‍ എഴുത്തുകാരി ലീല സ്ലിമാനി, ചലച്ചിത്ര നിര്‍മാതാക്കളായ ഡിയൂഡോ ഹമാഡി, ഹോംഗ് സാങ്-സൂ, പായല്‍ കപാഡിയ, കാര്‍ലോസ് റെയ്ഗദാസ് എന്നിവരും ജൂറി പാനല്‍ അംഗങ്ങളായിരുന്നു.

Tags: iranPrisonIranian director Jafar PahaniIt Was Just an Accident
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഇറാൻ അക്രമണങ്ങളെ പ്രതിരോധിച്ച് ഗൾഫ് രാജ്യങ്ങൾ , യു എ ഇ യിൽ വ്യോമ പ്രതിരോധ സംവിധാനം ശക്തം ; ശത്രു ഡ്രോണുകളെ വെടിവച്ചിട്ട് കുവൈറ്റ്

World

ദുബായ് ലക്ഷ്യമാക്കി ഇറാന്റെ പ്രഹരം ; നിരവധി പേർക്ക് പരിക്കെന്ന് റിപ്പോർട്ട്

World

ഇറാനുമായുള്ള യുദ്ധം : ചർച്ചകൾക്കായി പശ്ചിമേഷ്യൻ വിദേശകാര്യ മന്ത്രിമാർക്ക് പാകിസ്ഥാൻ ആതിഥേയത്വം വഹിക്കും

World

പൊട്ടാത്ത 120 ലധികം ക്ലസ്റ്റർ ബോംബുകൾ നശിപ്പിച്ചതായി ഇറാൻ

World

ലോക വ്യാപാരത്തിന് നിർണായകമായ ഹോർമുസ് കടലിടുക്കിൽ ഇറാന്റെ ‘ടോൾ ബൂത്ത്’: വൻതുക ഫീസ് ഈടാക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്ത്രീസുരക്ഷ പറഞ്ഞ് മോദിയെ വിമര്‍ശിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി അശ്വന്ത് കോക്ക് വക; ആ രണ്ട് വാക്കില്‍ നിലംപൊത്തി രാഹുല്‍

ജി സുധാകരന് വര്‍ഗീയവാദികളുടെ പിന്തുണയുണ്ട്, അതിനാല്‍ അമ്പലപ്പുഴയില്‍ ജാഗ്രത വേണമെന്ന് എം വി ഗോവിന്ദന്‍

മോദിയുടെ വരവോടെ രമേഷ് പിഷാരടിയുടെ പാലക്കാടന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.