ഇടുക്കി: മൂന്നാറില്‍ തെരുവുനായ ആക്രമണം. വിനോദ സഞ്ചാരികളുള്‍പ്പടെ നിരവധി പേര്‍ക്ക് കടിയേറ്റു.
ഞായറാഴ്ച ഉച്ചയ്ക്കുണ്ടായ സംഭവത്തില്‍ കടിയേറ്റ 12 പേര് അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ആളുകളുടെ കാലിനും കൈയ്ക്കുമടക്കം കടിയേറ്റു.
വിനോദ സഞ്ചാരികള്‍ക്കും പ്രദേശവാസികള്‍ക്കും കടിയേറ്റു. മൂന്നാര്‍ ടൗണിലടക്കം തെരുവുനായ ശല്യം രൂക്ഷമായിട്ടും അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: