കൊച്ചി : ദുരന്തമുഖത്ത് വിറങ്ങലിച്ച് നിൽക്കുന്ന വയനാടൻ ജനതക്ക് അതിജീവനത്തിന്റെ വീറുറ്റ മാതൃകയായി ലെഫ്റ്റനന്‍റ് കേണൽ ഋഷി രാജലക്ഷ്മി. ഭീകരവാദികളുടെ ആക്രമണത്തിൽ മുഖം നഷ്ടമായെങ്കിലും പതറാത്ത മനസുമായി പോരാട്ടം തുടരുന്ന ധീരസൈനികൻ . ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ് അദ്ദേഹത്തിന്റെ വാക്കുകൾ .
‘ യൂണിഫോമിട്ടവർക്കെല്ലാം ഒരു കഴിവുണ്ട്. ഈ ഭാരതത്തിനെ നോക്കി ആരെങ്കിലും കല്ലെറിഞ്ഞാൽ വേരോടെ പിഴുതെടുക്കും ഞങ്ങൾ. ഈ കഴിവ് ഞങ്ങൾക്കെല്ലാവർക്കുമുണ്ട്. ഇന്ത്യൻ ആർമിയുടെ അല്ലെങ്കിൽ ഇന്ത്യൻ ഡിഫൻസ് ഫോഴ്സിന്റെ ഒരു മുഖം മാത്രമാണ് ഞാൻ. എന്നേക്കാളും കഴിവുള്ളവരാണ് ഓരോ ജവാൻമാരും. ഒരു പരിപാടിക്ക് പൊളിറ്റീഷ്യൻസിനെയോ, സിനിമാ സ്റ്റാർസിനെ വിളിക്കുന്നതിന് പകരം ആർമി ഓഫീസർമാരെ വിളിക്കണം എന്ന തരത്തിലുള്ള വാട്സ്ആപ്പ് മേസേജ് അടുത്തിടെ കണ്ടു, സോറി, ലെറ്റ് മേക്ക് ഇറ്റ് വെരി ക്ലിയർ , ഞങ്ങളുടെ പ്രയോറിറ്റി വ്യക്തികളോ സ്ഥാപനങ്ങളോ അല്ല, ഞങ്ങളുടെ പ്രയോറിറ്റി ഭാരതമാണ്, അതു മാത്രമേയുളൂ.
എംഡിഎംഎയോ കഞ്ചാവ് പൊതിയോ വാങ്ങിക്കുമ്പോൾ നിങ്ങൾ ഭീകരതയെ ആണ് പ്രോത്സാഹിപ്പിക്കുന്നത്. കാരണം അതിന്റെ പൈസ പോകുന്നത് ഭീകരവാദത്തിലേക്കാണ്. അതാണ് നാർക്കോ ടെററിസം. നിങ്ങൾ രാജ്യദ്രോഹി ആകണോ വേണ്ടയോ എന്ന് സ്വയം ചിന്തിക്കണം. ബിഎസ്എഫ്, സിആർപിഎഫ്, എയർഫോഴ്സ്, നേവി, ആർമി എന്നിവരെല്ലാം ഉള്ളത് കൊണ്ട് നിങ്ങൾക്ക് ഭവനങ്ങളിൽ സുഖമായി ഉറങ്ങാം”- കേണൽ ഋഷി രാജലക്ഷ്മി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: