ചെന്നൈ: വിനയന്‍ സംവിധാനം ചെയ്ത 19ാനൂറ്റാണ്ട് എന്ന സിനിമയിലെ നായികയ്‌ക്ക് തുല്യമായ കഥാപാത്രത്തില്‍ എത്തിയ കേരളത്തിന് പുറത്തുനിന്നുള്ള നടിയാണ് കായഡു ലോഹര്‍. പക്ഷെ ഈ നടി ഇപ്പോള്‍ ഇഡിയുടെ നിരീക്ഷണത്തിലാണ്. തമിഴ്നാട്ടില്‍ മദ്യവില്‍പന നടത്തുന്ന സര്‍ക്കാര്‍ സംവിധാനമായ ടാസ്മാകിലെ അഴിമതിയുമായി ബന്ധപ്പെട്ടാണ്
ഒരു നൈറ്റ് പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ 35 ലക്ഷം രൂപ കായഡു ലോഹര്‍ വാങ്ങി എന്നതാണ് വിവാദമായിരിക്കുന്നത്. ടാസ്മാക് അഴിമതിയുമായി ബന്ധപ്പെട്ട ചിലര്‍ നടത്തിയ നിശാപാര്‍ട്ടിയില്‍ പങ്കെടുക്കാനാണ് കായഡു ലോഹര്‍ 35 ലക്ഷം വാങ്ങിയതെന്നാണ് ആരോപണം. ഇതേക്കുറിച്ച് ഇഡി അന്വേഷിക്കുന്നതായി അറിയുന്നു.
ഡിഎംകെ ഭരിയ്‌ക്കുന്ന തമിഴ്നാട്ടില്‍ ടാസ്മാകുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതി നടക്കുന്നതായി പറയുന്നു. ടെണ്ടറുകള്‍ നല്‍കുന്നതിലും മദ്യവിതരണത്തിലുമാണ് അഴിമതി ആരോപിക്കപ്പെടുന്നത്. തമിഴ്നാട് മുഖ്യമന്ത്രിസ്റ്റാലിനും മകനും ഈ അഴിമതി അന്വേഷിച്ചാല്‍ കുടുങ്ങുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. അതോടെ ടാസ്മാക് അഴിമതിക്കേസിലെ ഇഡി അന്വേഷണത്തിനെതിരെ സുപ്രീംകോടതിയില്‍ നിന്നും സ്റ്റേ വാങ്ങിയിരിക്കുകയാണ് തമിഴ്നാട് സര്‍ക്കാര്‍.
അതിനിടെയാണ് ഇപ്പോള്‍ നടി കായഡു ലോഹറിന്റെ വിവാദം പുകയുന്നത്. ഈയിടെ പ്രദീപ് രംഗനാഥന്‍ എന്ന പുതുനായകനൊപ്പം കായഡു ലോഹര്‍ അഭിനയിച്ച ഡ്രാഗണ്‍ എന്ന സിനിമ സൂപ്പര്‍ഹിറ്റായിരുന്നു. അശ്വത് മാരിമുത്തുവായിരുന്നു സംവിധായകന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: