ന്യൂദല്‍ഹി:കശ്മീരിന് മേല്‍ പിടിമുറുക്കിക്കൊണ്ടുള്ള ശക്തമായ വിദേശനയവുമായി മോദിയും ജയശങ്കറും ഇന്ത്യയിലെ പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കളും ലോകപര്യടനം നടത്തുമ്പോള്‍ പാക് ഷെല്ലാക്രമണത്തില്‍ പരിക്കേറ്റവര്‍ക്കിടയില്‍ പരമാവധി വിഭജനത്തിന്റെ സന്ദേശം പടര്‍ത്തി രാഹുല്‍ ഗാന്ധി. ഓപ്പറേഷന്‍ കെല്ലര്‍ എന്ന പേരില്‍ പാകിസ്ഥാന്‍ ഇന്ത്യക്ക് നേരെ കശ്മീരില്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിക്കാനെന്ന പേരിലാണ് രാഹുല്‍ ഗാന്ധി വീണ്ടും പൂഞ്ചില്‍ എത്തിയത്.
ഇത് രാഹുല്‍ ഗാന്ധിയുടെ രണ്ടാമത്തെ സന്ദര്‍ശനമാണ്. പഹല്‍ ഗാം ഭീകരാക്രമണത്തില്‍ 26 പേരെ ഭീകരര്‍ വെടിവെച്ച് കൊന്നപ്പോള്‍ ഇല്ലാത്തത്രയും വേദനയാണ് പൂഞ്ചിലെ പാക് ഷെല്ലാക്രമണത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ച വേളയില്‍ .രാഹുല്‍ ഗാന്ധി സമൂഹമാധ്യമത്തില്‍ കുറിച്ചത്. പൊട്ടിയ ജനാലകള്‍, ചിതറിക്കിടക്കുന്ന വസ്തുക്കള്‍,പ്രിയപ്പെട്ടവരുടെ വേദന നിറഞ്ഞ കഥകള്‍….”- ഇങ്ങിനെപോകുന്നു രാഹുല്‍ ഗാന്ധിയുടെ സന്ദേശം. പഹല്‍ ഗാം ഭീകരരുടെ ആക്രമണത്തെ ശക്തമായി അപലപിക്കാനോ അന്ന് വെടിയേറ്റ് കൊല്ലപ്പെട്ടവരുടെ ദുഖത്തില്‍ പങ്കുചേരുമ്പോഴോ ഇതുപോലെ ഒരു കുറിപ്പ് രാഹുല്‍ ഗാന്ധി കുറിച്ചിരുന്നില്ല. അപ്പോള്‍ പ്രതിപക്ഷ നേതാവിന്റെ ലക്ഷ്യം വ്യക്തമാണ്. പൂഞ്ചിലെ ഷെല്ലാക്രമണത്തില്‍ പരിക്കേറ്റവരുടെ ഏകരക്ഷകന്‍ ചമയുക. അവരുടെ ദുരിതത്തിന് കാരണം മോദി സര്‍ക്കാരാണെന്ന് വരുത്തിതീര്‍ക്കുക.
മാത്രമല്ല, പൂഞ്ചിലെ ഷെല്ലാക്രമണത്തില്‍ പരിക്കേറ്റവരെ കാണുമ്പോഴോ, പിന്നീട് മാധ്യമങ്ങളോട് കൂടിക്കാഴ്ച നടത്തുമ്പോഴോ പാകിസ്ഥാനെയോ പാകിസ്ഥാന്‍ അയച്ച ഭീകരവാദികളെയോ ഒരു വാക്കുകൊണ്ട് പോലും രാഹുല്‍ ഗാന്ധി വിമര്‍ശിക്കുന്നില്ലെന്നതാണ് ശ്രദ്ധേയം. പാകിസ്ഥാനെയും ഭീകരതയെയും കുറിച്ച് മൗനം പാലിക്കുകയാണ് രാഹുല്‍ ഗാന്ധി.
കേന്ദ്രസര്‍ക്കാരിനെതിരെയും ഓപ്പറേഷന്‍ സിന്ദൂറിനും എതിരായ സന്ദേശം എത്തിക്കലായിരുന്നു രാഹുല്‍ ഗാന്ധിയുടെ ലക്ഷ്യം. നിര്‍ദോഷം എന്ന് തോന്നുന്ന തരത്തില്‍ നടത്തുന്ന ഈ സന്ദര്‍ശനത്തിലൂടെ കശ്മീരുകാര്‍ സ്വദേശികളുടെ മനസ്സില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം. പാകിസ്ഥാന്‍ ഷെല്ലാക്രമണം നടത്തിയതിന് കാരണം മോദി സര്‍ക്കാരാണെന്ന പ്രതീതി ജനിപ്പിക്കലായിരുന്നു സന്ദര്‍ശന ലക്ഷ്യം. അല്ലാതെ പഹല്‍ ഗാം ഭീകരാക്രമണത്തെക്കുറിച്ചോ അതിന് മറുപടിയെന്നോണം ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറിലൂടെ തിരിച്ചടിച്ചതാണെന്നോ അതിന്റെ ഫലമായാണ് ഷെല്ലാക്രമണമെന്നോ രാഹുല്‍ ഗാന്ധി പറയുകയുണ്ടായില്ലെന്ന് വിമര്‍ശനം ഉയരുന്നു.
പൂഞ്ചിലെ സ്കൂള്‍ വിദ്യാര്‍ത്ഥികളുമായി രാഹുല്‍ ഗാന്ധി സംവദിക്കുകയും ചെയ്തു. അവരുടെ പ്രശ്നങ്ങള്‍ ദേശീയ തലത്തില്‍ എത്തിക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് രാഹുല്‍ ഗാന്ധി ഉറപ്പുനല്‍കിയത്രെ.മോദി സര്‍ക്കാരിനറിയാത്ത ഇവരുടെ എന്ത് പ്രശ്നമാണ് രാഹുല്‍ഗാന്ധി ദേശീയശ്രദ്ധയില്‍ കൊണ്ടുവരാന്‍ പോകുന്നത് എന്നറിയുന്നില്ലെന്ന് പരിഹാസവും ഉയരുന്നുണ്ട്. “നിങ്ങള്‍ ഭയപ്പെടേണ്ട, എല്ലാം പഴയതുപോലെ ആകും”- പൂഞ്ചിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പുനല്‍കുക വഴി രാഹുല്‍ ഗാന്ധി സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ മുന്‍പിലും വീരനായകവേഷം അണിയുകയായിരുന്നു. പൂഞ്ചില്‍ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായെന്നാണ് രാഹുല്‍ ഗാന്ധിയുടെ മറ്റൊരു കണ്ടെത്തല്‍. അവിടെ കേടുപാടുകള്‍ വന്ന മുസ്ലിം പള്ളി വരെ അറ്റകുറ്റപ്പണികള്‍ നടത്തിവരികയാണ് കേന്ദ്രസര്‍ക്കാര്‍.
യുദ്ധത്തിന്റെ ഭാരം ഏറ്റവുമധികം സഹിക്കുന്നത് ഇവരാണെന്നും ഇവരുടെ രാജ്യസ്നേഹം താന്‍ മതിക്കുമെന്നും രാഹുല്‍ ഗാന്ധി സമൂഹമാധ്യമത്തില്‍ കുറിച്ചു. ഷെല്ലാക്രമണത്തില്‍ പരിക്കേറ്റവരെ യുദ്ധത്തിന്റെ ഇരകളായി അവതരിപ്പിച്ച് അവരുടെ നായകനാകാന്‍ രാഹുല്‍ ഗാന്ധി നടത്തിയ ശ്രമം ബാലിശമാണെന്ന് വിമര്‍ശനം ഉയരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക