ന്യൂദൽഹി : സിന്ധൂ നദീജല കരാർ റദ്ദാക്കിയ ഇന്ത്യയുടെ നടപടി പാകിസ്ഥാനിലെ 24 കോടി ജനങ്ങളുടെ ജീവൻ അപകടത്തിലാക്കുമെന്ന് പാകിസ്ഥാൻ പ്രതിനിധി ഉസ്മാൻ ജാദൂൺ . ഇന്ത്യയുടെ ഈ തീരുമാനം അന്താരാഷ്‌ട്ര നിയമങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും ലംഘനമാണെന്നാണ് ഐക്യരാഷ്‌ട്രസഭയുടെ യോഗത്തിൽ പാകിസ്ഥാൻ പ്രതിനിധി ഉസ്മാൻ ജാദൂൺ പറഞ്ഞത്.
‘ ഞങ്ങൾ ഇതിനെ ശക്തമായി അപലപിക്കുന്നു. നദീജലം തടയുകയോ വഴിതിരിച്ചുവിടുകയോ പോലുള്ള കാര്യങ്ങൾ ചെയ്യരുത് . ദശലക്ഷക്കണക്കിന് പാകിസ്ഥാൻ ജനതയുടെ ജീവരേഖയാണ് ഈ നദികൾ. ‘ഉസ്മാൻ ജാദൂൺ പറഞ്ഞു.
വെള്ളം ആയുധമായി ഉപയോഗിക്കാനുള്ള ശ്രമങ്ങൾ അവസാനിപ്പിക്കാൻ പാകിസ്ഥാൻ ലോകത്തോട് ആവശ്യപ്പെട്ടു. വലിയ പ്രതിസന്ധി ഉണ്ടാകാതിരിക്കാൻ ഈ വിഷയത്തിൽ ശ്രദ്ധ പുലർത്തണമെന്നും സമയബന്ധിതമായ നടപടി സ്വീകരിക്കണമെന്നും പാകിസ്ഥാൻ പ്രതിനിധി ഐക്യരാഷ്‌ട്രസഭ സുരക്ഷാ കൗൺസിലിനോട് അഭ്യർത്ഥിച്ചു.
അതേസമയം ഇന്ത്യയിലെ ജലം ഇന്ത്യയിലെ ജനങ്ങൾക്ക് വേണ്ടി ഒഴുകും, അത് ഇന്ത്യയിൽ മാത്രമായിരിക്കും എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക