തിരുവനന്തപുരം: രാജ്ഭവന്റെ പരിഗണനയിലിരിക്കുന്ന സര്‍വകലാശാലാ നിയമ ഭേദഗതി ബില്‍ അംഗീകരിക്കരുതെന്ന് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് അംഗങ്ങളും സെനറ്റംഗങ്ങളും ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കറെ നേരില്‍ക്കണ്ട് അഭ്യര്‍ത്ഥിച്ചു.
ബില്ല് നിയമമായാല്‍ സര്‍വകലാശാലകളുടെ സ്വതന്ത്ര പദവി നഷ്ടമാകുമെന്നും സര്‍ക്കാരിന്റെ നിയന്ത്രണത്തിലാകുമെന്നും ഗവര്‍ണറോട് അംഗങ്ങള്‍ പരാതിപ്പെട്ടു. ഇത് സംബന്ധിച്ച നിവേദനവും ഗവര്‍ണര്‍ക്ക് നല്‍കി. ആശങ്കകള്‍ ശ്രദ്ധയോടെ കേട്ട ഗവര്‍ണര്‍ കഴിയാവുന്ന ഇടപെടലുകള്‍ നടത്തുമെന്ന് ഉറപ്പ് നല്‍കി.
കേരള സര്‍വകലാശാലാ സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. വിനോദ് കുമാര്‍ ടി.ജി. നായര്‍, പി.എസ്. ഗോപകുമാര്‍, സെനറ്റംഗങ്ങളായ പ്രൊഫ. ഡോ. സി.എന്‍. വിജയകുമാരി, ഡോ. മിനി വേണുഗോപാല്‍ എസ്, ഡോ. ദിവ്യ എസ്.ആര്‍,. സജി കമല എന്നിവരാണ് രാജ്ഭവനില്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: