2021ല്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഒരു പ്രഖ്യാപനം നടത്തി: വിവിധ മിസൈല്‍ സംവിധാനങ്ങള്‍, ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റുകള്‍, ഹെലികോപ്റ്ററുകള്‍, മള്‍ട്ടി പര്‍പ്പസ് ലൈറ്റ് ട്രാന്‍സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റുകള്‍, യുദ്ധക്കപ്പലുകള്‍, പട്രോളിംഗ് കപ്പലുകള്‍, ആര്‍ട്ടിലറി ഗണ്‍ സിസ്റ്റം, ടാങ്കുകള്‍, റഡാറുകള്‍, സൈനിക വാഹനങ്ങള്‍, ഇലക്ട്രോണിക് യുദ്ധ സംവിധാനങ്ങള്‍, മറ്റ് ആയുധ സംവിധാനങ്ങള്‍ എന്നിവ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാന്‍ ഭാരതം തയ്യാറാണ്.
അതൊരു വലിയ മാറ്റത്തിന്റെ പ്രഖ്യാപനമായിരുന്നു. പൊതുമേഖലയിലുള്ള 6 ആയുധ നിര്‍മാണ സ്ഥാപനങ്ങളും അതോടൊപ്പം സ്വകാര്യമേഖലയില്‍ നിന്ന് കടന്നുവന്ന നമ്മുടെ 12 ആയുധ നിര്‍മാണ സ്ഥാപനങ്ങളും ചേര്‍ന്നാണ് ഭാരതത്തിന്റെ പ്രതിരോധ രംഗത്തെ ഇത്രമാത്രം കരുത്തുറ്റതാക്കിയത്. ആഗോള പ്രതിരോധ ഉപകരണ വില്പന രംഗത്തു രാജ്യത്തെ വന്‍ശക്തിയാക്കി ഉയര്‍ത്തിയത് കേന്ദ്രസര്‍ക്കാരിന്റെ ഈ സ്വകാര്യ- പൊതു സഹകരണ നയമാണ്. ചൈന ഈ രംഗത്ത് വളരെ നേരത്തെ തന്നെ ഏറെ മുന്നേറിയിരുന്നു. ഭാരതത്തില്‍ ആയുധ നിര്‍മ്മാണ രംഗത്ത് 12 സ്വകാര്യ കമ്പനികള്‍ പ്രവര്‍ത്തിക്കുമ്പോള്‍ ചൈനയില്‍ ആയിരത്തിലേറെ സ്വകാര്യ കമ്പനികളാണ് ഉല്‍പാദനം നടത്തുന്നത്. ചൈനയിലെ ആകെ ആയുധ ഉല്‍പാദനത്തില്‍ 40 ശതമാനം ഈ സ്വകാര്യ കമ്പനികളാണ് നിര്‍വഹിക്കുന്നത്.
ഭാരത പ്രതിരോധ മന്ത്രാലയത്തിന്റെ 2023 ലെ വര്‍ഷാവസാന അവലോകനം പറയുന്നത് 2022-2023 സാമ്പത്തിക വര്‍ഷത്തേക്കുള്ള കയറ്റുമതി ആകെ 16,000 കോടിയായിരുന്നു എന്നാണ്. ഇത് 85 രാജ്യങ്ങളിലേക്ക് നടത്തിയ കയറ്റുമതിയാണ്. ഈ രംഗത്ത് ഭാരതം 2016-17 സാമ്പത്തിക വര്‍ഷത്തേക്കാള്‍ പത്തിരട്ടി വര്‍ദ്ധന കൈവരിച്ചു. പിനാക മള്‍ട്ടി-ബാരല്‍ റോക്കറ്റ് ലോഞ്ചര്‍ , റഡാറുകള്‍, സിമുലേറ്ററുകള്‍, മൈന്‍-പ്രൊട്ടക്റ്റഡ് വാഹനങ്ങള്‍, കവചിത വാഹനങ്ങള്‍, ലൈന്‍ മാറ്റി സ്ഥാപിക്കാവുന്ന യൂണിറ്റുകളും ഭാഗങ്ങളും, തെര്‍മല്‍ ഇമേജറുകള്‍ ,
ബോഡി ആര്‍മറുകള്‍ , വെടിമരുന്ന്, ചെറിയ ആയുധങ്ങള്‍, ഏവിയോണിക്സ് ഘടകങ്ങള്‍ എന്നിവ കയറ്റുമതി ചെയ്യുന്ന പ്രധാന പ്ലാറ്റ്‌ഫോമുകളില്‍ ഉള്‍പ്പെടുന്നു. ഡോര്‍ണിയര്‍-228 ,
155 എംഎം/52 കാലിബര്‍ ഡിആര്‍ഡിഒ അഡ്വാന്‍സ്ഡ് ടോവ്ഡ് ആര്‍ട്ടിലറി ഗണ്‍ സിസ്റ്റം, ബ്രഹ്മോസ് ക്രൂയിസ് മിസൈല്‍, ആകാശ് എസ്എഎം എന്നിവയാണ് മറ്റ് പ്ലാറ്റ്‌ഫോമുകള്‍ .
2023-2024 സാമ്പത്തിക വര്‍ഷത്തില്‍, ഭാരതത്തിന്റെ പ്രതിരോധ കയറ്റുമതി ആകെ 21,083 കോടി രൂപയായിരുന്നു. മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 32.5 ശതമാനം വര്‍ധന. 2013-2014 നെ അപേക്ഷിച്ച് 31 മടങ്ങ് വര്‍ധനവാണ് ഇത് കാണിക്കുന്നത്. സ്വകാര്യ മേഖലയും പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളും യഥാക്രമം കയറ്റുമതിയുടെ ഏകദേശം 60% ഉം 40% ഉം സൃഷ്ടിച്ചു. സൈനിക ഉപകരണങ്ങളുടെ കയറ്റുമതിയില്‍ ഏകദേശം 100 കമ്പനികളുടെ സഹകരണം ഉള്‍പ്പെടുന്നു. 2004-05 മുതല്‍ 2013-14 വരെയുള്ള പ്രതിരോധ കയറ്റുമതിയുടെ ആകെ തുക 4,312 കോടിയായിരുന്നു; 2014-15 മുതല്‍ 2023-24 വരെ ഇത് 88,319 കോടിയായി വര്‍ദ്ധിച്ചു. 2024-25 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍, പ്രതിരോധ കയറ്റുമതി മൂല്യം 6,915 കോടി ആയി. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഭാരതത്തിന്റെ മൊത്തം പ്രതിരോധ കയറ്റുമതി 23,622 കോടി ആയിരുന്നു. 2029-2030 ആകുമ്പോഴേക്കും 50,000 കോടി മൂല്യമുള്ള പ്രതിരോധ കയറ്റുമതിയാണ് ഭാരത സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് .
പൊതുമേഖല-സ്വകാര്യമേഖല സ്ഥാപനങ്ങള്‍ നിര്‍മാണ രംഗത്തും കയറ്റുമതിരംഗത്തും കൈവരിച്ച നേട്ടങ്ങള്‍:
1- ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ്
യുദ്ധവിമാനങ്ങള്‍ ഹെലികോപ്റ്ററുകള്‍ എന്നിവയുടെ നിര്‍മാണവും ഡിസൈനിങ്ങും വികസനവും അനുബന്ധ ഉപകരണങ്ങളുടെ നിര്‍മാണവും. ടഡ 30 എംകെ വണ്‍ വിമാനം’തേജസ് യുദ്ധവിമാനം’, ധ്രുവ് ഹെലികോപ്റ്റര്‍, ചീറ്റ ‘ ചേതക് എന്നീ ഹെലികോപ്റ്ററുകള്‍ ഡോര്‍ നിയര്‍ ട്രാന്‍സ്പോര്‍ട്ടിങ് വിമാനം’, ജെറ്റ് എന്‍ജിനുകള്‍ മറൈന്‍ ഗ്യാസ് ടര്‍ബൈന്‍ എന്‍ജിനുകള്‍ എന്നിവയും നിര്‍മ്മിക്കുന്നു.
2- ഭാരത് ഇലക്ട്രോണിക്‌സ്് ലിമിറ്റഡ്
കര-നാവിക- വ്യോമസേനകള്‍ക്കുള്ള റഡാര്‍ സിസ്റ്റങ്ങള്‍ കമ്യൂണിക്കേഷന്‍ സിസ്റ്റങ്ങള്‍ അവയ്‌ക്ക് അനുബന്ധമായിട്ടുള്ള മറ്റ് ഉപകരണങ്ങള്‍, പട്ടാളത്തിന് വേണ്ട റേഡിയോ സിസ്റ്റങ്ങള്‍, സൈനികരുടെ ബസ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനാവശ്യമായ സാങ്കേതിക ഉപകരണങ്ങള്‍, അവയെ ബന്ധിപ്പിക്കുന്ന കമ്യൂണിക്കേഷന്‍ സിസ്റ്റങ്ങള്‍ എന്നിവ നിര്‍മിക്കുന്നു. പുറമേ സി ഫോര്‍ ഐ സിസ്റ്റംസ് എന്ന് അറിയപ്പെടുന്ന കമാന്‍ഡ് കണ്‍ട്രോള്‍ കമ്മ്യൂണിക്കേഷന്‍ കമ്പ്യൂട്ടര്‍ ആന്‍ഡ് ഇന്റലിജന്‍സ് ഫോര്‍ മിലിറ്ററി യൂസ് എന്ന വിപുലമായ സിസ്റ്റവും നിര്‍മിക്കുന്നുണ്ട്. ഇലക്ട്രോണിക്ക് യുദ്ധ ഉപകരണങ്ങള്‍, ടാങ്ക്, ടാങ്ക് അനുബന്ധ ഉപകരണങ്ങള്‍, ഇലക്ട്രോണിക് ഒപ്റ്റിക്കല്‍ കേബിള്‍ സിസ്റ്റങ്ങള്‍ എന്നിവയെല്ലാം ഡിആര്‍ഡിഒയുമായി സഹകരിച്ച് നിര്‍മിക്കുന്നവയാണ്.
3- മസ്ഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്സ്
1931 ല്‍ തുടങ്ങിയ ഈ കമ്പനി യുദ്ധക്കപ്പലുകള്‍, തീരസംരക്ഷണ കപ്പലുകള്‍, പൊങ്ങിക്കിടക്കുന്ന പോലീസ് സ്റ്റേഷനുകള്‍, മിസൈല്‍ ബോട്ടുകള്‍, പരിശീലന കപ്പലുകള്‍, വാട്ടര്‍ ടാങ്കറുകള്‍, അന്തര്‍വാഹിനികള്‍ എന്നിവ നിര്‍മിക്കുന്നു.
4- ഭാരത് ഡൈനാമിക്സ് ലിമിറ്റഡ്
ഗൈഡഡ് മിസൈലുകള്‍, മീഡിയം റേഞ്ച് മിസൈലുകള്‍ എന്നിവയെല്ലാം ഡിആര്‍ഡിഒ സഹകരണത്തോടെ നിര്‍മിക്കുന്നു.
5- ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡ്
മിസൈല്‍ വാഹക വാഹനങ്ങള്‍ ,ഹൈ മൊബിലിറ്റി വെഹിക്കിളുകള്‍, റിക്കവറി വെഹിക്കിള്‍, കൃത്രിമ പാലങ്ങള്‍, ടാങ്കുകളെ വഹിച്ചുകൊണ്ടുപോകുന്ന ട്രാന്‍സ്പോര്‍ട്ടേഷന്‍ വാഹനങ്ങള്‍, മൈന്‍ വാരുന്ന ഉപകരണങ്ങള്‍, മിലിട്ടറി റെയില്‍ കോച്ചുകള്‍ ,അര്‍ജുന്‍ ടാങ്കുകള്‍, മിലിറ്ററി ട്രെയിനുകള്‍, ന്യൂക്ലിയര്‍ ബയോ കെമിക്കല്‍ പ്രൊട്ടക്ടറുകള്‍, ഫയര്‍ മാനേജ്മെന്റ് സിസ്റ്റം, മിലിറ്ററി കമ്യൂണിക്കേഷന്‍ സിസ്റ്റം എന്നിവ നിര്‍മിക്കുന്നു.
6- ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്സ്
യുദ്ധക്കപ്പലുകള്‍, കയറ്റുമതിക്കാവശ്യമായ യുദ്ധ ഉപകരണങ്ങള്‍, കപ്പല്‍ എന്‍ജിനുകള്‍, സര്‍വ്വേ കപ്പലുകള്‍, എന്നിവ നിര്‍മിക്കുന്നു.
ഭാരതം ഇന്ന് നേരിടുന്ന പ്രതിരോധ വെല്ലുവിളികളെ ഫലപ്രദമായി ചെറുക്കാന്‍ ഈ സ്ഥാപനങ്ങള്‍ മാത്രം മതിയാവില്ല. അതുകൊണ്ടാണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ സൈനിക ഉപകരണം ഇറക്കുമതി ചെയ്യുന്ന രാജ്യമായി ഭാരതം മാറിയത്. ലോകത്ത് ആകെ ഉത്പാദിപ്പിക്കുന്ന ആയുധങ്ങളുടെ പത്തു ശതമാനത്തോളം വാങ്ങുന്നത് ഭാരതമാണ്. അതുകൊണ്ടുതന്നെ ഭാരതത്തിന്റെ പ്രതിരോധ ബജറ്റ് വളരെയേറെ വര്‍ധിച്ചിരിക്കുന്നു.
ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സൈനിക ശക്തിയായ ഭാരതം അതിന് അനുബന്ധമായ തരത്തില്‍ ആയുധങ്ങള്‍ നിര്‍മിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നില്ലെങ്കില്‍ ഭാരിച്ച ഇറക്കുമതി മൂലം സാങ്കേതിക പരാധീനതയും സാമ്പത്തിക നഷ്ടങ്ങളും സഹിക്കേണ്ടിവരും. ഇത് മുന്‍കൂട്ടി കണ്ടാണ് ആഗോള നിലവാരത്തില്‍ നില്‍ക്കുന്ന അത്യന്താധുനിക യുദ്ധ ഉപകരണങ്ങള്‍, വിമാനങ്ങള്‍, അന്തര്‍വാഹിനികള്‍, മിസൈലുകള്‍ എന്നിങ്ങനെ സകല മേഖലയിലും ആയുധ കയറ്റുമതി നടത്തണമെന്ന് ഭാരതം തീരുമാനിച്ചത്. മുന്‍പുണ്ടായിരുന്ന നയത്തില്‍ നിന്ന് വ്യത്യസ്തമായ, കാലഘട്ടത്തിന് അനുയോജ്യമായ ഈ നയം കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചപ്പോള്‍ പല പ്രതിബന്ധങ്ങളെയാണ് ഭാരതത്തിനുള്ളില്‍ നിന്ന് നേരിടേണ്ടിവന്നത്.
സ്വന്തമായി അയണ്‍ ഡോം പോലെയുള്ള പ്രതിരോധ സംവിധാനങ്ങള്‍ ഉണ്ടായിരുന്ന ഇസ്രായേലിനെ പോലും അട്ടിമറിക്കാന്‍ ഹമാസിനെ പോലെ ഒരു ഭീകര സംഘടനയ്‌ക്ക് സാധിച്ച സമയത്ത് ശക്തമായ തിരിച്ചടി നല്‍കാന്‍ ഇസ്രയേലും ഭാരതവുമായി കൈകോര്‍ത്തിരുന്നു. അങ്ങനെയാണ് അദാനി ഗ്രൂപ്പ് ഹെര്‍മീസ് 900 എന്ന പേരില്‍ മിസൈല്‍ രൂപകല്‍പ്പന ചെയ്തതും അദാനി എല്‍ബിറ്റ് കമ്പനി അത് ഇവിടെ നിര്‍മ്മിച്ച് ഇസ്രയേലിലേക്ക് കയറ്റുമതി ചെയ്തതും.
ആയുധ നിര്‍മാണ-കയറ്റുമതി രംഗത്തെ മുന്‍നിര ഇന്ത്യന്‍ കമ്പനികള്‍:
1 ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ
ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ (എല്‍ ആന്‍ഡ് ടി), 1938ല്‍ സ്ഥാപിതമായ പ്രമുഖ ഇന്ത്യന്‍ ബഹുരാഷ്‌ട്ര കമ്പനി. പ്രതിരോധം, എയ്‌റോസ്‌പേസ് (ഐഎസ്ആര്‍ഒയുടെ പ്രധാന പങ്കാളി), ആണവോര്‍ജ്ജം എന്നീ മേഖലകളില്‍ പ്രമുഖനാണെങ്കിലും, അതിന്റെ നിര്‍മാണ, അടിസ്ഥാന സൗകര്യ വിഭാഗമാണ് പ്രധാന ശക്തി. റോഡുകള്‍, മെട്രോകള്‍, വിമാനത്താവളങ്ങള്‍, ഫാക്ടറികള്‍ എന്നിവയുള്‍പ്പെടെ ഭാരതത്തിലും ലോകമെമ്പാടും വലിയ പദ്ധതികള്‍ ഇവര്‍ നിര്‍മിക്കുന്നു. പ്രതിരോധ രംഗത്ത്, എല്‍ ആന്‍ഡ് ടി കരസേന സംവിധാനങ്ങളില്‍ /(ഗ9 വജ്ര-ടി ഹോവിറ്റ്സര്‍ – 2024 ഡിസംബറില്‍ 7,629 കോടിയുടെ കരാര്‍, മോഡുലാര്‍ പാലങ്ങള്‍ – 2025 ജനുവരിയില്‍ 2,585 കോടിയുടെ കരാര്‍), നാവിക സംവിധാനങ്ങളില്‍, ആയുധ/മിസൈല്‍ സംവിധാനങ്ങളില്‍ ഒരു പ്രധാനിയാണ്. വിപുലമായ എന്‍ജിനീയറിങ്, നിര്‍മ്മാണം, പ്രോജക്ട് മാനേജ്‌മെന്റ് കഴിവുകളാണ് കരുത്ത്.
2 മഹീന്ദ്ര ഡിഫന്‍സ് സിസ്റ്റംസ്
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ മഹീന്ദ്ര ഡിഫന്‍സ് സിസ്റ്റംസ് ലിമിറ്റഡ് (എംഡിഎസ്എല്‍), ഭാരതത്തിലെ സ്വകാര്യ പ്രതിരോധ മേഖലയിലെ പ്രധാന സ്ഥാപനമാണ്. 2012ല്‍ സ്ഥാപിതമായി. ഭാരത സായുധ സേനകള്‍ക്കും അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ക്കും സമഗ്രമായ പിന്തുണ നല്‍കുന്നു.
പ്രതിരോധ വാഹനങ്ങളുടെയും ഉപകരണങ്ങളുടെയും രൂപകല്‍പ്പന, വികസനം, നിര്‍രാണം, പരിപാലനം എന്നിവയാണ് പ്രധാന ബിസിനസ്. ലൈറ്റ് സ്പെഷ്യലിസ്റ്റ് വെഹിക്കിള്‍, മാര്‍ക്ക്‌സ്മാന്‍ എന്നിവ പോലുള്ള കവചിത വാഹനങ്ങള്‍ ഇവരുടെ പ്രധാന ഉത്പന്നങ്ങളാണ്. ഈ വാഹനങ്ങള്‍ ബാലിസ്റ്റിക്, സ്ഫോടന സംരക്ഷണം നല്‍കുന്നു. കൂടാതെ, അന്തര്‍വാഹിനി ഭീഷണികള്‍ കണ്ടെത്തുന്നതിനും പ്രതിരോധിക്കുന്നതിനും നിര്‍ണായകമായ ഇന്റഗ്രേറ്റഡ് ആന്റി-സബ്മറൈന്‍ വാര്‍ഫെയര്‍ ഡിഫന്‍സ് സ്യൂട്ട് പോലുള്ള നാവിക സംവിധാനങ്ങളിലും എംഡിഎസ്എല്‍ വൈദഗ്‌ദ്ധ്യം നേടിയിട്ടുണ്ട്.
ഇന്ത്യയുടെ ‘ആത്മനിര്‍ഭര്‍ ഭാരത്’സംരംഭത്തിന് അനുസൃതമായി, പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് നിരവധി സുപ്രധാന കരാറുകള്‍ ലഭിച്ചിട്ടുണ്ട്. ഇത് തദ്ദേശീയ പ്രതിരോധ നിര്‍മാണത്തില്‍ അവരുടെ വര്‍ദ്ധിച്ചുവരുന്ന സംഭാവനയെ എടുത്തു കാണിക്കുന്നു. ഇന്ത്യന്‍ സൈന്യത്തിന് 1,300 ലൈറ്റ് സ്പെഷ്യലിസ്റ്റ് വെഹിക്കിളുകളും ഇന്ത്യന്‍ നാവിക സേനയ്‌ക്ക് 14 ഇന്റഗ്രേറ്റഡ് എയര്‍ ഡിഫന്‍സ് സിസ്റ്റങ്ങളും വിതരണം ചെയ്യാനുള്ള കരാറുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. എല്ലാ പ്രതിരോധ മേഖലകളിലേക്കും തങ്ങളുടെ സാന്നിധ്യം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി, ഇ390 മില്ലേനിയം സൈനിക ഗതാഗത വിമാനം പോലുള്ള കാര്യങ്ങള്‍ക്കായി എംബ്രെയറുമായി എയ്‌റോസ്പേസ് സഹകരണങ്ങളും എംഡിഎസ്എല്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നു.
3 ഐഡിയഫോര്‍ജ് ടെക്നോളജി ലിമിറ്റഡ്
ഐഡിയഫോര്‍ജ് ടെക്നോളജി ലിമിറ്റഡ് 2007ല്‍ സ്ഥാപിതമായ പ്രമുഖ ഇന്ത്യന്‍ ഡ്രോണ്‍ നിര്‍മാതാക്കളാണ്. പ്രതിരോധ മേഖലയിലെ (കടഞ ഇന്റലിജന്‍സ്, സര്‍വൈലന്‍സ്, റീകണൈസന്‍സ്) ആവശ്യങ്ങള്‍ക്കും സിവില്‍ ആവശ്യങ്ങള്‍ക്കും (സുരക്ഷ, മാപ്പിങ് പരിശോധന) ഉപയോഗിക്കുന്ന ആളില്ലാ വിമാനങ്ങള്‍ നിര്‍മിക്കുന്നതില്‍ വിദഗ്ധര്‍.
ഐഡിയഫോര്‍ജിന്റെ ഡ്രോണുകള്‍ പ്രധാനമായും താഴെ പറയുന്ന മേഖലകളില്‍ ഉപയോഗിക്കുന്നു:
* സുരക്ഷയും നിരീക്ഷണവും: കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുക, ഗതാഗതം നിരീക്ഷിക്കുക, ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുക, പൊതുവായ സുരക്ഷാ ആവശ്യങ്ങള്‍ എന്നിവയ്‌ക്ക്.
* മാപ്പിങ്ങും സര്‍വേയും: ഭൂമി സര്‍വേകള്‍, ഖനന മേഖലകളുടെ ആസൂത്രണം, അളവെടുപ്പുകള്‍, നിര്‍മാണ, റിയല്‍ എസ്റ്റേറ്റ് മേഖലകളിലെ ഉപയോഗങ്ങള്‍.
* ദുരന്ത നിവാരണം: പ്രകൃതി ദുരന്ത സമയങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഒഴിച്ചുകൂടാനാവാത്തത്.
* അടിസ്ഥാന സൗകര്യ പരിശോധന: ഊര്‍ജ്ജം (വൈദ്യുതി ലൈനുകള്‍), റെയില്‍വേ, മറ്റ് യൂട്ടിലിറ്റികള്‍ എന്നിവയുടെ നിരീക്ഷണത്തിനും അറ്റകുറ്റപ്പണികള്‍ക്കും.
* കൃഷി: പ്രധാന ശ്രദ്ധ ഈ മേഖലയിലല്ലെങ്കിലും, സൂക്ഷ്മ കൃഷിയില്‍ ഡ്രോണുകള്‍ക്ക് ഉപയോഗങ്ങളുണ്ട്.
രാജ്യത്ത് തദ്ദേശീയ ഡ്രോണ്‍ സാങ്കേതികവിദ്യക്ക് തുടക്കമിടുകയും സ്വയംപര്യാപ്തത വളര്‍ത്തുകയും ചെയ്തതിലൂടെയും, തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് പരിശീലനവും പരിപാലന സേവനങ്ങളും നല്‍കിക്കൊണ്ടും ഐഡിയഫോര്‍ജ് വലിയ സംഭാവനകള്‍ നല്‍കുന്നു.
4 പാരാസ് ഡിഫന്‍സ് ആന്‍ഡ് സ്പേസ് ടെക്നോളജീസ് ലിമിറ്റഡ്
പ്രതിരോധ, ബഹിരാകാശ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു. 40 വര്‍ഷത്തിലേറെ പരിചയസമ്പത്തുള്ള ഇവര്‍ തദ്ദേശീയ രൂപകല്‍പ്പനയ്‌ക്കും നിര്‍മാണത്തിനും ഊന്നല്‍ നല്‍കുന്നു. ഡിഫന്‍സ് ആന്‍ഡ് സ്പേസ് ഒപ്റ്റിക്സ് (ഇന്‍ഫ്രാറെഡ് ലെന്‍സുകള്‍, സ്പേസ് ഒപ്റ്റിക്സ്), ഡിഫന്‍സ് ഇലക്ട്രോണിക്സ്, ഇലക്ട്രോമാഗ്നറ്റിക് പള്‍സ് പ്രൊട്ടക്ഷന്‍, ഹെവി എന്‍ജിനീയറിങ് എന്നിവയാണ് പ്രധാന പ്രവര്‍ത്തന മേഖലകള്‍. ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിക്ക് വലിയ സംഭാവനകള്‍ നല്‍കുന്ന ഈ കമ്പനി, ബഹിരാകാശത്തിനായുള്ള നിര്‍ണായക ഇമേജിംഗ് ഘടകങ്ങളും ഡ്രോണ്‍ വിരുദ്ധ സംവിധാനങ്ങളും ഉള്‍പ്പെടെ വിപുലമായ ഉത്പന്ന നിര വാഗ്ദാനം ചെയ്യുന്നു.
5 എംടിഎആര്‍ ടെക്നോളജീസ് ലിമിറ്റഡ്
എംടിഎആര്‍ ടെക്നോളജീസ് ലിമിറ്റഡ്, 1970-ല്‍ ഒരു പങ്കാളിത്ത സ്ഥാപനമായി ആരംഭിച്ചു. സിവില്‍ ആണവോര്‍ജ്ജം (റിയാക്ടര്‍ ഘടകങ്ങള്‍), ബഹിരാകാശം (ഐഎസ്ആര്‍ഒയുടെ റോക്കറ്റ് എന്‍ജിനുകള്‍), പ്രതിരോധം ആന്‍ഡ് എയ്‌റോസ്‌പേസ് (മിസൈല്‍ ഭാഗങ്ങള്‍, എല്‍സിഎ ആക്യുവേറ്ററുകള്‍), ശുദ്ധ ഊര്‍ജ്ജം (ഫ്യുവല്‍ സെല്‍ പവര്‍ യൂണിറ്റുകള്‍) തുടങ്ങിയ ഉയര്‍ന്ന സാങ്കേതിക മേഖലകളില്‍ ഇവര്‍ സേവനം നല്‍കുന്നു. ഉയര്‍ന്ന കൃത്യതയുള്ള യന്ത്രനിര്‍മാണത്തിനും (510 മൈക്രോണ്‍ ടോളറന്‍സ്) ഇന്‍-ഹൗസ് ഗവേഷണ-വികസനത്തിനും പേരുകേട്ട എംടിഎആര്‍, ഐഎസ്ആര്‍ഒ, ഡിആര്‍ഡിഒ തുടങ്ങിയ ഏജന്‍സികളുമായും അന്താരാഷ്‌ട്ര ക്ലയന്റുകളുമായും ഹൈദരാബാദിലെ അവരുടെ നിരവധി നിര്‍മാണ കേന്ദ്രങ്ങളില്‍ നിന്ന് ദീര്‍ഘകാല ബന്ധം പുലര്‍ത്തുന്നു.
6 ടനേജ എയ്‌റോസ്‌പേസ് ആന്‍ഡ് ഏവിയേഷന്‍ ലിമിറ്റഡ്
ടനേജ എയ്‌റോസ്‌പേസ് ആന്‍ഡ് ഏവിയേഷന്‍ ലിമിറ്റഡ് (ടിഎഎല്‍), ഇന്ത്യന്‍ എയ്‌റോസ്‌പേസ് മേഖലയിലെ പ്രധാന കമ്പനിയാണ്. തുടക്കത്തില്‍ പൊതു വ്യോമയാന വിമാനങ്ങള്‍ നിര്‍മിച്ചിരുന്ന ടിഎഎല്‍ ഇപ്പോള്‍ വിവിധ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എച്ച്എഎല്‍ പോലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കായുള്ള വിമാനങ്ങളും എയറോസ്ട്രക്ചറുകളും നിര്‍മിക്കുക, ഹോസൂരിലെ എയര്‍ഫീല്‍ഡില്‍ സിവില്‍, മിലിട്ടറി വിമാനങ്ങള്‍ക്കായി MRO (Maintenance, Repair, and Overhaul) സേവനങ്ങള്‍ നല്‍കുക, എയര്‍ക്രാഫ്റ്റ് ചാര്‍ട്ടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നിവ ഇതില്‍പ്പെടുന്നു. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ പൊതു വ്യോമയാന വിമാന നിര്‍മ്മാതാക്കളായ ഠഅഅഘ, നിര്‍മ്മാണം, അടിസ്ഥാന സൗകര്യങ്ങള്‍, പരിപാലന സേവനങ്ങള്‍ എന്നിവയിലൂടെ രാജ്യത്തെ എയ്‌റോസ്‌പേസ് മേഖലയ്‌ക്ക് കാര്യമായ സംഭാവനകള്‍ നല്‍കുന്നു.
7 ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസ് ലിമിറ്റഡ്
ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസ് ലിമിറ്റഡ് (ടിഎഎസ്എല്‍) ടാറ്റ സണ്‍സിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായി 2007-ല്‍ സ്ഥാപിതമായി, ഇന്ത്യന്‍ എയ്‌റോസ്‌പേസ്, പ്രതിരോധ വ്യവസായത്തിലെ പ്രധാന ശക്തിയാണ്. ‘മേക്ക് ഇന്‍ ഇന്ത്യ’ സംരംഭത്തിന് വലിയ സംഭാവനകള്‍ നല്‍കുന്നു. ആഗോള ഒറിജിനല്‍ എക്യുപ്‌മെന്റ് മാനുഫാക്ചറേഴ്സിന് പ്രധാന പങ്കാളിയായി അതിവേഗം വളര്‍ന്നു. വിമാനങ്ങളുടെയും എയറോസ്ട്രക്ചറുകളുടെയും എന്‍ജിനുകളുടെയും സങ്കീര്‍ണ്ണ ഭാഗങ്ങള്‍ നിര്‍മിക്കുന്നത് ഉള്‍പ്പെടെയുള്ള സംയോജിത പരിഹാരങ്ങള്‍ ഇവര്‍ വാഗ്ദാനം ചെയ്യുന്നു. കൂടാതെ, എയര്‍ബോണ്‍ പ്ലാറ്റ്‌ഫോമുകള്‍ വികസിപ്പിക്കുകയും ഭാരതത്തില്‍ ഇ295 ട്രാന്‍സ്പോര്‍ട്ട് എയര്‍ക്രാഫ്റ്റ് നിര്‍മിക്കുകയും ചെയ്യുന്നു. മിസൈല്‍ സംവിധാനങ്ങള്‍ മുതല്‍ സൈനിക വാഹനങ്ങള്‍ വരെ വൈവിധ്യമാര്‍ന്ന പ്രതിരോധ, സുരക്ഷാ പരിഹാരങ്ങളും ഇവര്‍ നല്‍കുന്നുണ്ട്. കൃത്യതയുള്ള നിര്‍മാണം, സിസ്റ്റം സംയോജനം, ഗവേഷണ-വികസനത്തിനുള്ള ഊന്നല്‍, തന്ത്രപരമായ ആഗോള പങ്കാളിത്തം എന്നിവ ഈ സ്ഥാപനത്തിന്റെ കരുത്താണ്.
8 നൈബ് ലിമിറ്റഡ്
2005-ല്‍ സ്ഥാപിതമായ ഇന്ത്യന്‍ കമ്പനി. പ്രതിരോധം, ഇ-വാഹനങ്ങള്‍, സോഫ്റ്റ് വെയര്‍ ഡെവലപ്‌മെന്റ് എന്നീ മേഖലകള്‍ക്ക് ആവശ്യമായ നിര്‍ണായക ഘടകങ്ങള്‍ ഇവര്‍ നിര്‍മിക്കുന്നു. പ്രതിരോധ രംഗത്തെ ‘ആത്മനിര്‍ഭര്‍ ഭാരത്’ സംരംഭത്തിന് സംഭാവനകള്‍ നല്‍കുന്നു. മൊബൈല്‍ വെപ്പണ്‍ ലോഞ്ചറുകള്‍ (പിനാക്ക, എംആര്‍എസ്എഎം), മോഡുലാര്‍ പാലങ്ങള്‍, ബ്രഹ്മോസ്, കെ9 വജ്ര ടാങ്കുകള്‍ക്കുള്ള ഘടകങ്ങള്‍ എന്നിവയുടെ നിര്‍മാണത്തില്‍ പങ്കാളി.
9 സിക ഇന്റര്‍പ്ലാന്റ് സിസ്റ്റംസ് ലിമിറ്റഡ്
1985ല്‍ സ്ഥാപിതമായ ഇന്ത്യന്‍ എന്‍ജിനീയറിങ് കമ്പനി. എയ്‌റോസ്‌പേസ്, ഡിഫന്‍സ് ആന്‍ഡ് സ്പേസ്, ഓട്ടോമോട്ടീവ് മേഖലകളിലാണ് ഇവര്‍ പ്രധാനമായും പ്രവര്‍ത്തിക്കുന്നത്. എന്‍ജിനീയറിങ് ഡിസൈന്‍, നിര്‍മ്മാണം (ഉദാഹരണത്തിന്, ഇന്റര്‍കണക്ഷന്‍ സിസ്റ്റങ്ങള്‍, ഇലക്ട്രോ-മെക്കാനിക്കല്‍ അസംബ്ലികള്‍, ലാന്‍ഡിംഗ് ഗിയര്‍), പ്രോജക്ട് സംയോജനം എന്നിവ ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു.
10 കല്യാണി സ്ട്രാറ്റജിക് സിസ്റ്റംസ് ലിമിറ്റഡ്
കല്യാണി ഗ്രൂപ്പിന്റെ പ്രധാന കമ്പനിയായ ഭാരത് ഫോര്‍ജിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ കല്യാണി സ്ട്രാറ്റജിക് സിസ്റ്റംസ് ലിമിറ്റഡ് 2010ല്‍ സ്ഥാപിതമായി. ‘ആത്മനിര്‍ഭര്‍ ഭാരത്’ ദൗത്യത്തിന് അനുസൃതമായി, ഇന്ത്യയുടെ പ്രതിരോധ നിര്‍മ്മാണ മേഖലയിലെ ഒരു പ്രധാന സ്ഥാപനം.
ശ്രദ്ധ കേന്ദ്രീകരിക്കുന്നത്:
* ആര്‍ട്ടിലറി സിസ്റ്റങ്ങള്‍: ടോവ്ഡ്, മൗണ്ടഡ്, അള്‍ട്രാ-ലൈറ്റ് ഹോവിറ്റ്സറുകള്‍ എന്നിവ നിര്‍മിക്കുന്നു.
* സംരക്ഷിത വാഹനങ്ങള്‍: കല്യാണി എം4 പോലുള്ള വാഹനങ്ങളുടെ രൂപകല്‍പ്പനയും നി
ര്‍മാണവും.
* വെടിക്കോപ്പുകളും ചെറു ആയുധങ്ങളും: ഇടത്തരം/വലിയ കാലിബര്‍ വെടിക്കോപ്പുകളും ചെറു ആയുധങ്ങളും നിര്‍മിക്കുന്നു.
* സംയുക്ത സംരംഭങ്ങള്‍: ഇസ്രയേലിലെ റാഫേല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റംസുമായി ചേര്‍ന്ന് ഗഞഅട പോലുള്ള നൂതന പ്രതിരോധ സാങ്കേതിക വിദ്യകള്‍ക്കായി പ്രവര്‍ത്തിക്കുന്നു. കൂടാതെ, സ്പെയിനിലെ ഡ്യൂമ എന്‍ജിനീയറിങ് ഗ്രൂപ്പുമായി ഒരു പുതിയ സംയുക്ത സംരംഭവും 2025 മാര്‍ച്ചില്‍ ആരംഭിച്ചു.
11 ഡാറ്റാ പാറ്റേണ്‍സ് (ഇന്ത്യ) ലിമിറ്റഡ്
ഡാറ്റാ പാറ്റേണ്‍സ് (ഇന്ത്യ) ലിമിറ്റഡ്, 1998-ല്‍ സ്ഥാപിതമായ ഒരു സംയോജിത ഇന്ത്യന്‍ കമ്പനിയാണ്. പ്രതിരോധ, എയ്‌റോസ്‌പേസ് മേഖലകള്‍ക്ക് നൂതന ഇലക്ട്രോണിക്സ് സൊല്യൂഷനുകള്‍ നല്‍കുന്നതില്‍ ഇവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ചെന്നൈ ആസ്ഥാനമായ ഈ സ്ഥാപനം,ഭാരതത്തിന്റെ തദ്ദേശീയവത്കരണ ശ്രമങ്ങളില്‍ ഒരു പ്രധാന പങ്കുവഹിക്കുന്നു. ഡാറ്റാ പാറ്റേണ്‍സ് താഴെ പറയുന്നവ ഉള്‍പ്പെടെയുള്ള നിരവധി ഇലക്ട്രോണിക് സിസ്റ്റങ്ങള്‍ രൂപകല്‍പ്പന ചെയ്യുകയും വികസിപ്പിക്കുകയും നിര്‍മിക്കുകയും പരീക്ഷിക്കുകയും ചെയ്യുന്നു:
* റഡാറുകളും റഡാര്‍ സബ്സിസ്റ്റങ്ങളും
* ഏവിയോണിക്സ്, ഇലക്ട്രോണിക് വാര്‍ഫെയര്‍
* ബഹിരാകാശ സംവിധാനങ്ങള്‍ (നാനോ-സാറ്റലൈറ്റുകള്‍, ഗ്രൗണ്ട് സ്റ്റേഷനുകള്‍, ഐഎസ്ആര്‍ഒ നിലവാരത്തില്‍)
* ഓട്ടോമാറ്റിക് ടെസ്റ്റ് എക്യുപ്‌മെന്റ്
* കമ്യൂണിക്കേഷന്‍ ഉല്‍പ്പന്നങ്ങള്‍
ശക്തമായ ഇന്‍-ഹൗസ് ഡിസൈനും ഗവേഷണ-വികസന ശേഷിയും ഉള്ള ഇവര്‍, എല്‍സിഎ തേജസ്, ബ്രഹ്മോസ് തുടങ്ങിയ പ്രധാന ഇന്ത്യന്‍ പ്രോജക്റ്റുകള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ നല്‍കിയിട്ടുണ്ട്.
12 അദാനി ഡിഫന്‍സ് ആന്‍ഡ് എയ്‌റോ സ്‌പേസ്
അദാനി ഡിഫന്‍സ് ആന്‍ഡ് എയ്‌റോസ്‌പേസ്, ഭാരതത്തിന്റെ പ്രതിരോധ മേഖലയില്‍ അദാനി ഗ്രൂപ്പിന്റെ പ്രധാന സംരംഭമാണ്. ആത്മനിര്‍ഭര്‍ ഭാരത് എന്ന ലക്ഷ്യത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
പ്രധാന മേഖലകള്‍
* ആളില്ലാ സംവിധാനങ്ങള്‍
* നിരീക്ഷണത്തിനായുള്ള ദൃഷ്ടി 10 യുഎവി പോ
ലുള്ള ഡ്രോണുകള്‍.
* ഡ്രോണ്‍ വിരുദ്ധ സംവിധാനങ്ങള്‍
* ഡ്രോണുകളെ കണ്ടെത്താനും നിര്‍വീര്യമാക്കാനുമുള്ള സംയോജിത സംവിധാനങ്ങള്‍.
* വെടിക്കോപ്പുകളും മിസൈലുകളും
* കാണ്‍പൂരിലുള്ള ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ വെടിക്കോപ്പ് നിര്‍മാണശാലയുടെ പ്രവര്‍ത്തനം.
* അന്തര്‍വാഹിനി വിരുദ്ധ യുദ്ധ സംവിധാനങ്ങള്‍
* തദ്ദേശീയ സോണോബോയ്‌സ് നിര്‍മിക്കാന്‍ സ്പാര്‍ട്ടണുമായുള്ള പങ്കാളിത്തം.
* വിമാന സേവനങ്ങളും എംആര്‍ഒയും
* വിമാനങ്ങളുടെ അറ്റകുറ്റപ്പണികളും നവീകരണവും.
ഏറ്റവും പുതിയ വിവരങ്ങള്‍ അനുസരിച്ച്, സ്പാര്‍ട്ടണ്‍ (എല്‍ബിറ്റ് സിസ്റ്റംസിന്റെ ഒരു ഗ്രൂപ്പ് കമ്പനി) എന്ന സ്ഥാപനവുമായി അന്തര്‍വാഹിനി വിരുദ്ധ യുദ്ധ സംവിധാനങ്ങള്‍, പ്രത്യേകിച്ച് സോണോബോയ്‌സ്, ഇന്ത്യയിലേക്കും ആഗോള വിപണിയിലേക്കും തദ്ദേശീയമായി വികസിപ്പിക്കുന്നതിനായി തന്ത്രപരമായ സഹകരണ കരാറില്‍ ഏര്‍പ്പെട്ടു. ഇതോടെ, ഇങ്ങനെയുള്ള പരിഹാരങ്ങള്‍ നല്‍കുന്ന ആദ്യത്തെ സ്വകാര്യ ഇന്ത്യന്‍ കമ്പനിയായി അദാനി ഡിഫന്‍സ് മാറി. വെടിക്കോപ്പുകളുടെ ഉത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിലും അവര്‍ സജീവമായി ഏര്‍പ്പെട്ടിരിക്കുന്നു.
അദാനിയുടെ ഈ കമ്പനി നിര്‍മിച്ചു നല്‍കിയ ഡ്രോണുകളാണ് പാകിസ്ഥാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ മുഴുവന്‍ തകര്‍ത്തു തരിപ്പണമാക്കിയത്. കറാച്ചി മുതല്‍ ചൈനീസ് അതിര്‍ത്തി വരെയുള്ള ഭാഗത്ത് തന്ത്രപ്രധാനമായ മുഴുവന്‍ ഭീകര പരിശീലന കേന്ദ്രങ്ങളിലേക്കും പാകിസ്ഥാന്റെ ആയുധപ്പുരകളിലേക്കും സൈനിക വിമാനത്താവളങ്ങളിലേക്കും നാശം വിതച്ചുകൊണ്ട് പറന്നെത്തിയത്, റഡാറുകളുടെ കണ്ണ് വെട്ടിക്കാന്‍ വേണ്ട സംവിധാനമുള്ള അത്യാധുനിക അദാനി എല്‍ബിറ്റ് ഡ്രോണുകളായിരുന്നു. പ്രതിരോധ സംവിധാനങ്ങളേയും സായുധസേനയെയും അദാനിക്ക് അടിയറ വയ്‌ക്കുന്നു എന്ന ആക്ഷേപങ്ങളെ ഭയന്ന് ഈ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയില്ലായിരുന്നെങ്കില്‍ പാകിസ്ഥാന്റെ ഡ്രോണുകളും റോക്കറ്റുകളും മിസൈലുകളും ഇന്ത്യന്‍ മണ്ണില്‍ പതിക്കുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: