Kerala

ട്രാക്കില്‍ തെങ്ങ് വീണ് കണ്ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ തടസപ്പെട്ടു

സമ്പര്‍ക് ക്രാന്തി എക്സ്പ്രസ് വടകരയിലും പരശുറാം എക്സ്പ്രസ് തിക്കോടിയിലും പിടിച്ചിട്ടു

Published by

കോഴിക്കോട്: ട്രാക്കില്‍ തെങ്ങ് വീണ് ട്രെയിന്‍ സര്‍വീസുകള്‍ തടസപ്പെട്ടു. കണ്ണൂര്‍ മടപ്പള്ളിയില്‍ ശനിയാഴ്ചയാണ് സംഭവം.

കണ്ണൂര്‍ ഭാഗത്തേക്കുള്ള സര്‍വീസുകള്‍ തടസപ്പെട്ടു. സമ്പര്‍ക് ക്രാന്തി എക്സ്പ്രസ് വടകരയിലും പരശുറാം എക്സ്പ്രസ് തിക്കോടിയിലും പിടിച്ചിട്ടു.

കണ്ണൂര്‍ സ്പെഷ്യല്‍ എക്‌സ്പ്രസ് കൊയിലാണ്ടിയിലും മംഗള എലത്തൂര്‍ സ്റ്റേഷനിലും പിടിച്ചിട്ടു. ട്രാക്കില്‍ വീണ തെങ്ങ് മുറിച്ചുമാറ്റിയ ശേഷമാണ് സര്‍വീസുകള്‍ പുനരാരംഭിച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by