മലപ്പുറം : കാലവര്‍ഷം കണക്കിലെടുത്ത് മുന്‍കരുതലിന്റെ ഭാഗമായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി സംഘം മലപ്പുറത്തേക്ക്. 26 പേരുള്‍പ്പെടുന്ന സംഘമാണ് എത്തുക.
ചെന്നൈ ആരക്കോണത്തു നിന്നുള്ള സംഘം നിലമ്പൂരില്‍ ക്യാമ്പ് ചെയ്യും. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ജില്ലയില്‍ ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.ശക്തമായ മഴയാണ് ജില്ലയില്‍ പെയ്യുന്നത്.
ജില്ലയിലെ ഖനന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചു. വിനോദകേന്ദ്രങ്ങളിലേക്കുള്ള യാത്ര വിലക്കി. അടിയന്തര സാഹചര്യം ഉണ്ടായാല്‍ നേരിടാന്‍ ആണ് എന്‍ഡിആര്‍എഫ് സംഘം മലപ്പുറത്തെത്തുന്നത്. സാധാരണ ജൂണ്‍ 1 ന് എത്തേണ്ട കാലവര്‍ഷം ഇപ്രാവശ്യം മേയ് 24ന് കേരളത്തില്‍ എത്തി. 2009 ല്‍ മേയ് 23 കാലവര്‍ഷം എത്തിയതിന് ശേഷം നേരത്തെ എത്തുന്നത് ഇപ്പോഴാണ്.
ശനിയാഴ്ച കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ അതിതീവ്ര മഴയ്‌ക്ക് സാധ്യതയുള്ളതിനാല്‍ ചുവപ്പ് ജാഗ്രതയാണ്. മറ്റ് ജില്ലകളില്‍ അതി ശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് ജാഗ്രതയാണ്. എല്ലാ
കേരളതീരത്ത് ബുധനാഴ്ച വരെ മീന്‍പിടിത്തം വിലക്കി. ആരോഗ്യവകുപ്പ് പകര്‍ച്ചാവ്യാധി മുന്നറിയിപ്പും നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: