ഗ്വാളിയോർ ; പാക് അധീന കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് ഓൾ ഇന്ത്യ ഇമാം ഓർഗനൈസേഷൻ (എഐഐഒ) ചീഫ് ഇമാം ഡോ. ഉമർ അഹമ്മദ് ഇല്യാസി . അത് എത്രയും വേഗം ഇന്ത്യയോട് തിരികെ ചേർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നേരത്തെ തീവ്രവാദ സംഘടനകളുടെ പേരുകൾ സംബന്ധിച്ച് അദ്ദേഹം ഫത്വ ഇറക്കിയിരുന്നു . ലഷ്കർ-ഇ-തൊയ്ബ, ജെയ്ഷ്-ഇ-മുഹമ്മദ്” തുടങ്ങിയ തീവ്രവാദ സംഘടനകൾ ഇസ്ലാമിന്റെ പേരിൽ സംഘടനകൾ രൂപീകരിച്ചിട്ടുണ്ടെന്നും മുഹമ്മദ് സാഹിബിന്റെ പേരിൽ സംഘടനകൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ സംഘടനകളുടെ പേരുകളില്‍ നിന്ന് മുഹമ്മദ്, ഇസ്ലാം തുടങ്ങിയ വാക്കുകള്‍ നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇസ്ലാം സംരക്ഷിക്കൂ, ഇസ്ലാം സുരക്ഷിതത്വത്തിന്റെയും സമാധാനത്തിന്റെയും മതമാണ്. ഇസ്ലാമിന്റെ പേരും മുഹമ്മദ് സാഹിബിന്റെ പേരും ഉപയോഗിക്കാൻ ഞങ്ങൾ അനുവദിക്കില്ല.- അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: