പത്തനംതിട്ട: കടമ്മനിട്ടയില്‍ 17 കാരിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ആണ്‍ സുഹൃത്തിന് ജീവപര്യന്തം തടവ്. രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു.
പിഴയൊടുക്കുന്ന പണം കൊല്ലപ്പെട്ട ശാരികയുടെ മാതാപിതാക്കള്‍ക്ക് നല്‍കണമെന്നാണ് കോടതി വിധി.കൂടെ ഇറങ്ങി ചെല്ലാന്‍ വിസമ്മതിച്ചതിനാണ് കടമ്മനിട്ട സ്വദേശി ശാരികയെ അയല്‍വാസി സജില്‍ കൊലപ്പെടുത്തിയത്.
പെണ്‍കുട്ടിയുടെ മരണമൊഴിയും സംഭവത്തിനിടെ പ്രതിക്ക് പൊള്ളലേറ്റതും കേസില്‍ പ്രധാന തെളിവായി കോടതി പരിഗണിച്ചു.
2017 ജൂലൈ 14ന് വൈകിട്ടാണ് ശാരിയെ ആണ്‍സുഹൃത്ത് ആക്രമിച്ചത്.അയല്‍വാസി കൂടിയായ സജിലിന്റെ ശല്യം മൂലം ബന്ധുവീട്ടിലേക്ക് പെണ്‍കുട്ടി താമസം മാറിയിരുന്നു.ഇവിടെ വച്ചാണ് സജില്‍ ശാരികയെ പെട്രോളൊഴിച്ച് തീകൊളുത്തിയത്. തന്റെ ഒപ്പം ഇറങ്ങിവരണമെന്ന നിര്‍ബന്ധത്തിന് വഴങ്ങാതെ വന്നതാണ് ആക്രമണ കാരണം. ഗുരുതര പൊളളലേറ്റ ശാരികയെ ആദ്യം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലുമെത്തിച്ചു. വിദഗ്ധ ചികിത്സക്കായി പിന്നീട് ഹെലികോപ്റ്റര്‍ മാര്‍ഗം കോയമ്പത്തൂരിലെ ആശുപത്രിയിലുമെത്തിച്ചു.
കോയമ്പത്തൂരില്‍ ചികിത്സയിലിരിക്കെ ജൂലൈ 22 നാണ് ശാരിക മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: