തിരുവനന്തപുരം : ഇടതുപക്ഷമുന്നണി സർക്കാർ ഇല്ലെങ്കിൽ ദേശീയപാത 66 ഇല്ലെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ .കേരളത്തിൽ പദ്ധതി നല്ല രീതിയിൽ നടത്താൻ സംസ്ഥാനം എല്ലാ സഹായവും നൽകിയെന്നും ഗോവിന്ദൻ അവകാശപ്പെട്ടു.
കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സർക്കാരിനെ അസ്ഥിരപ്പെടുത്താൻ വർഷങ്ങളായി ശ്രമം നടക്കുകയാണ്. മുഖ്യമന്ത്രിയേയും കുടുംബത്തേയും ഇടതടവില്ലാതെ വേട്ടയാടുകയാണ് . . കേരളമില്ലെങ്കില്‍ ഇന്ത്യയുണ്ടോ? കേരളത്തിന്റെ കൂടി പണമുപയോഗിച്ചുകൊണ്ടാണ് കേന്ദ്രത്തിന്റെ എല്ലാ കാര്യവും നടക്കുന്നത്. ആ പണത്തിന്റെ ഭാഗമായി കേരളത്തിന് കിട്ടേണ്ടുന്ന വിഹിതമുണ്ട്. അത് കിട്ടിയില്ലെന്നാണ് പറഞ്ഞത്. ഒന്നും കിട്ടിയില്ലെന്ന് ആരാ പറഞ്ഞത്? ഞാനങ്ങനെ പറഞ്ഞിട്ടില്ല. അത് നിങ്ങളെന്റെ നാവില്‍ കൂട്ടിവെച്ചതാണ്.
ഞാന്‍ പറഞ്ഞത് കേരളത്തിന് അവകാശപ്പെട്ട അധികാരപ്പെട്ട പണം തന്നില്ലെന്നാണ്. ഈ ഇടതുപക്ഷമുന്നണി സര്‍ക്കാരില്ലെങ്കില്‍ നാഷണല്‍ ഹൈവേ ഇല്ല എന്നു പറയുന്നതിനെ കുറിച്ച് നിങ്ങള്‍ക്കെന്താണ് അഭിപ്രായം. അന്നത്തെ സര്‍ക്കാര്‍ മടക്കി അയച്ചതല്ലേ. ഇടതുപക്ഷജനാധിപത്യമുന്നണി ഗവണ്‍മെന്റിന്റെ നിശ്ചയദാര്‍ഢ്യത്തോടുകൂടിയ ഇടപെടല്‍ ഇല്ലായിരുന്നുവെങ്കില്‍ നാഷണല്‍ ഹൈവേ 66 ന്റെ ഇന്നത്തെ അവസ്ഥയില്ല. ആരെങ്കിലും പറയുന്നതനുസരിച്ചാണോ നാഷണല്‍ ഹൈവേ അതോറിറ്റി ഡിപിആര്‍ തയ്യാറാക്കുന്നത്? കേരളത്തില്‍ ഗുണനിലവാരമുള്ള റോഡുണ്ടല്ലോ.
ഇനിയും ഒരു കൊല്ലമുണ്ടല്ലോ. ഒരു കൊല്ലം കൊണ്ട് നമുക്ക് നോക്കാം. അതിദാരിദ്യം അവസാനിപ്പിക്കാൻ പോകുന്ന ആദ്യത്തെ സംസ്ഥാനമാകാൻ പോവുകയാണ് കേരളമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക