World

പാകിസ്ഥാന്റെ ഉറക്കംകെടുത്തി സിന്ധൂനദീജലം; പഞ്ചാബിലെ കര്‍ഷകര്‍ക്ക് കൂടുതല്‍ ജലമെത്തിക്കാന്‍ നീക്കം; സിന്ധില്‍ മന്ത്രിയുടെ വീട് കത്തിച്ചു

ഇന്ത്യ സിന്ധുനദീജല കരാര്‍ മരവിപ്പിച്ചതോടെ ആവശ്യത്തിന് വെള്ളം കിട്ടില്ലെന്ന് പാകിസ്ഥാന്‍ ഭയം. ഇത് മൂലം പാകിസ്ഥാനിലെ പഞ്ചാബിലെ കര്‍ഷകര്‍ കലാപം നടത്തുമോ എന്ന് ഭയന്ന് അങ്ങോട്ടേക്ക് കൂടുതല്‍ ജലം തിരിച്ചുവിടാന്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ സിന്ധ് പ്രവിശ്യയില്‍ കനാല്‍ കെട്ടിയതിന്‍റെ പേരില്‍ കലാപം. സിന്ധിലെ ജനങ്ങള്‍ തങ്ങള്‍ക്കാവശ്യമായ ജലം കൂടി പഞ്ചാബിലേക്ക് തിരിച്ചുവിടുകയാണെന്ന് ഭയന്ന് പാകിസ്ഥാന്‍ സര്‍ക്കാരിനെതിരെ അക്രമാസക്തരായി.

Published by

ഇസ്ലാമബാദ് : ഇന്ത്യ സിന്ധുനദീജല കരാര്‍ മരവിപ്പിച്ചതോടെ ആവശ്യത്തിന് വെള്ളം കിട്ടില്ലെന്ന് പാകിസ്ഥാന്‍ ഭയം. ഇത് മൂലം പാകിസ്ഥാനിലെ പഞ്ചാബിലെ കര്‍ഷകര്‍ കലാപം നടത്തുമോ എന്ന് ഭയന്ന് അങ്ങോട്ടേക്ക് കൂടുതല്‍ ജലം തിരിച്ചുവിടാന്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ സിന്ധ് പ്രവിശ്യയില്‍ കനാല്‍ കെട്ടിയതിന്റെ പേരില്‍ കലാപം. സിന്ധിലെ ജനങ്ങള്‍ തങ്ങള്‍ക്കാവശ്യമായ ജലം കൂടി പഞ്ചാബിലേക്ക് തിരിച്ചുവിടുകയാണെന്ന് ഭയന്ന് പാകിസ്ഥാന്‍ സര്‍ക്കാരിനെതിരെ അക്രമാസക്തരായി.

സിന്ധ് പ്രവിശ്യയിലെ കലാപം

കുറച്ചുകാലമായി സിന്ധ് പ്രവിശ്യയിലെ ജനങ്ങളും പാകിസ്ഥാന്‍ സര്‍ക്കാരും തമ്മില്‍ രസത്തിലല്ല. ബലൂചിസ്ഥാനിലെ കലാപകാരികള്‍ ആവശ്യപ്പെടുന്നതുപോലെ പാകിസ്ഥാനില്‍ നിന്നും വിട്ടുപോകാന്‍ ആഗ്രഹം പ്രകടിപ്പിച്ച് കലാപം കൂട്ടുന്നവരാണ് സിന്ധ് പ്രവിശ്യയിലെ ജനങ്ങളും.

സിന്ധുനദിയിലെ ജലം കൂടുതലായി പഞ്ചാബ് പ്രവിശ്യയിലേക്ക് തിരിച്ചുവിടാന്‍ വേണ്ടി കനാല്‍ കെട്ടിയാല്‍ തങ്ങള്‍ക്ക് അര്‍ഹമായ ജലം കൂടി നഷ്ടമാകുമെന്ന് ആരോപിച്ച് സിന്ധ് പ്രവിശ്യയിലെ ജനം നടത്തിയ കലാപം നിയന്ത്രണാതീതമായി. അക്രമാസക്തരായ കലാപകാരികള്‍ സിന്ധിലെ ആഭ്യന്തരമന്ത്രി സിയാവുള്‍ ഹസന്‍ ലാഞ്ചറിന്റെ വീടിന് തീകൊളുത്തി. കത്തുന്ന വീടിന്റെ ഭാഗത്ത് നിന്നും തീയും കറുത്ത പുകയും ഉയരുന്നതിന്റെ വീഡിയോ വൈറലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

മന്ത്രിയുടെ വീടിനുള്ളില്‍ കയറിയ ജനം വീടിന് മുകളില്‍ നിന്നും എസി താഴേക്ക് വലിച്ചെറിയുന്നത് കാണാമായിരുന്നു. വീടിനുള്ളിലെ ഫര്‍ണീച്ചറുകള്‍ക്കും അവര്‍ തീ കൊളുത്തി.

സിന്ധൂനദിയില്‍ നിന്നുള്ള ജലം കൂടുതലായി പഞ്ചാബ് പ്രവിശ്യയിലെ കര്‍ഷകര്‍ക്ക് കൊടുക്കാനുള്ള ശ്രമം ചെറുക്കുമെന്ന നിലപാടിലാണ് ജനങ്ങള്‍. ഉടനെ കലാപകാരികളെ നേരിടാന്‍ എത്തിയ പാകിസ്ഥാന്‍ പൊലീസ് കലാപകാരികളെ തുരത്താ‍ന്‍ ആദ്യം ആകാശത്തേക്കും പിന്നീട് അക്രമക്കാര്‍ക്ക് നേരെയും വെടിയുതിര്‍ത്തു. രണ്ട് പേര്‍ പൊലീസ് വെടിവെയ്പില്‍ കൊല്ലപ്പെട്ടു.

നേരത്തെ ജനങ്ങള്‍ ദേശീയ പാത ഉപരോധിച്ചിരുന്നു. കഴിഞ്ഞ കുറെ നാളുകളായി സിന്ധിലും ജനം പാകിസ്ഥാന്‍ സര്‍ക്കാരിനെതിരെ കലാപം നടത്തുകയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക