എറണാകുളം:പാലാരിവട്ടം പൈപ്പ് ലൈനിലെ മസാജ് പാര്‍ലറില്‍ ടെലികോളര്‍ ജോലിക്കായി വിളിച്ചുവരുത്തി അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ബന്ധിച്ചെന്ന ആരോപണവുമായി പെണ്‍കുട്ടി. ഒരുമാസം ലക്ഷങ്ങള്‍ സമ്പാദിക്കാം എന്ന പ്രലോഭനങ്ങളും ഉണ്ടായി. പാലാരിവട്ടത്തിന് പുറമെ കാക്കനാടും കുണ്ടന്നൂരും ഇവര്‍ക്ക് മസാജ് പാര്‍ലര്‍ ഉണ്ട്. ഇവിടെത്തെ കാര്യങ്ങള്‍ പുറത്തുപറഞ്ഞാല്‍ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി ആരോപിച്ചു.
സ്‌പെഷ്യല്‍ സ്‌ക്വാഡിലെ പൊലീസ് ഉദ്യോഗസ്ഥര്‍ പലരും ഇവിടെ നിത്യ സന്ദര്‍ശകരാണന്നും പെണ്‍കുട്ടി ആരോപിക്കുന്നു. പെണ്‍കുട്ടികളുടെ വീട്ടിലെ സാമ്പത്തിക പരാധീനതയാണ് ചൂഷണം ചെയ്യുന്നത്. കോളേജ് വിദ്യാര്‍ഥിനികളും ഇക്കൂട്ടത്തിലുണ്ട്.
ടെലികോളര്‍ തസ്തികയിലേക്ക് ഓണ്‍ലൈന്‍ പരസ്യം കണ്ടാണ് പെണ്‍കുട്ടി അപേക്ഷ നല്‍കിയത്. മസാജ് പാര്‍ലറിലേക്ക് എന്നറിഞ്ഞപ്പോഴേ കുട്ടി സംശയങ്ങള്‍ പ്രകടിപ്പിച്ചു. എന്നാല്‍ വരുന്ന ഫോണ്‍ കോളുകള്‍ക്ക് മറുപടി നല്‍കിയാല്‍ മാത്രം മതി എന്നു പറഞ്ഞ് ജോലിയില്‍ കയറാന്‍ നിര്‍ബന്ധിക്കുകയായിരുന്നു.
എന്നാല്‍, തങ്ങള്‍ക്കെതിരായ ആരോപണങ്ങള്‍ മസാജ് സെന്റര്‍ അധികൃതര്‍ നിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: