തിരുവനന്തപുരം: ഹയര്‍സെക്കണ്ടറി ഒന്നാം വര്‍ഷ പ്രവേശനത്തിനായുള്ള ട്രയല്‍ അലോട്ട്‌മെന്റ് മെയ് 24 വൈകിട്ട് 5 മണിക്ക് പ്രസിദ്ധീകരിക്കും. പ്രോസ്‌പെക്ടസ് മാനദണ്ഡങ്ങള്‍ അനുസരിച്ച് സാധുതയുള്ള അപേക്ഷകളും ഓപ്ഷനുകളുമാണ് അലോട്ടമെന്റിനായി പരിഗണിച്ചിട്ടുള്ളത്. ഹയര്‍സെക്കണ്ടറി അഡ്മിഷന്‍ വെബ്സൈറ്റില്‍ പ്രവേശിച്ച് Candidate Login – SWS എന്നതിലൂടെ ലോഗിന്‍ ചെയ്ത് ക്യാന്‍ഡിഡേറ്റ് ലോഗിനിലെ Trial Results എന്ന ലിങ്കിലൂടെ അപേക്ഷകര്‍ക്ക് ട്രയല്‍ റിസള്‍ട്ട് പരിശോധിക്കാം. ട്രയല്‍ റിസള്‍ട്ട് പരിശോധിക്കുന്നതിന് വേണ്ട സാങ്കേതിക സൗകര്യങ്ങള്‍ അപേക്ഷകര്‍ക്ക് വീടിനടുത്തുള്ള സര്‍ക്കാര്‍ / എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലെ ഹെല്‍പ്പ് ഡെസ്‌കുകളില്‍ നിന്നും തേടാം. മോഡല്‍ റെസിഡെന്‍ഷ്യല്‍ സ്‌കൂളുകളില്‍ പ്രവേശനത്തിന് അപേക്ഷിച്ചവരുടേയും ട്രയല്‍ അലോട്ടമെന്റും ഇതോടൊപ്പം പ്രസിദ്ധീകരിക്കും. അപേക്ഷകര്‍ക്ക് Candidate Login-MRS എന്നതിലൂടെ ലോഗിന്‍ ചെയ്ത് കാന്‍ഡിഡേറ്റ് ലോഗിനിലെ Trial Results എന്ന ലിങ്കിലൂടെ ട്രയല്‍ റിസള്‍ട്ട് പരിശോധിക്കാം. അപേക്ഷകര്‍ക്കുള്ള വിശദ നിര്‍ദ്ദേശങ്ങളും ഇതേ വെബ്സൈറ്റില്‍ ലഭ്യമാണ്. മേയ് 28 ന് വൈകിട്ട് 5 മണിവരെ അപേക്ഷകര്‍ക്ക് ട്രയല്‍ അലോട്ടമെന്റ് ലിസ്റ്റ് പരിശോധിക്കാം. എന്തെങ്കിലും തിരുത്തലുകള്‍ ആവശ്യമാണെങ്കില്‍ കാന്‍ഡിഡേറ്റ് ലോഗിനിലെ Edit Application എന്ന ലിങ്കിലൂടെ ആവശ്യമായ തിരുത്തലുകള്‍ /ഉള്‍പ്പെടുത്തലുകള്‍ മേയ് 28 ന് വൈകിട്ട് 5 മണിക്കുള്ളില്‍ നടത്തി ഫൈനല്‍ കണ്‍ഫര്‍മേഷന്‍ ചെയ്യണം. തെറ്റായ വിവരങ്ങള്‍ നല്‍കി ലഭിക്കുന്ന അലോട്ടമെന്റ് റദ്ദാക്കപ്പെടും. അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്തുവാനുള്ള അവസാന അവസരമാണിത്. ഇത് സംബന്ധിച്ച് പ്രിന്‍സിപ്പല്‍മാര്‍ക്കുള്ള വിശദ നിര്‍ദ്ദേശങ്ങളും വെബ്സൈറ്റില്‍ ലഭ്യമാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: