കൊച്ചി: വര്‍ഷങ്ങളായി കോടതികളില്‍ കേസുകള്‍ കെട്ടിക്കിടക്കുന്ന വ്യവസ്ഥിതിക്ക് മാറ്റം വരണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പറഞ്ഞു.എറണാകുളം ഗവ. ലോ കോളേജിന്റെ 150ാം വാര്‍ഷികാഘോഷങ്ങളുടെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. രാജ്യത്തെ കോടതികളില്‍ ആയിരക്കണക്കിന് കേസുകളാണ് ഉത്തരവാകാതെ കിടക്കുന്നത്. ഇതിന് ശാശ്വതമായ പരിഹാരം കാണുന്നതിന് നീതിന്യായ വ്യവസ്ഥയുടെ ഭാഗമായവര്‍ തന്നെ പരിശ്രമിക്കണം. നീതി വൈകുന്നത് നീതി ലഭിക്കാത്തതിനു തുല്യമാണ്.
ക്ലാസ് മുറികളിലെ പഠനത്തിനപ്പുറം വിദ്യാര്‍ത്ഥികള്‍ക്ക് പ്രവൃത്തി പരിചയത്തിന് അവസരം ഉണ്ടാകണം. നിയമ പാഠ്യപദ്ധതിയില്‍ തന്നെ ഇതിനായി ആവശ്യമായ മാറ്റങ്ങള്‍ കൊണ്ടുവരണം. ഇല്ലെങ്കില്‍ അത് വരും തലമുറയോട് ചെയ്യുന്ന അനീതിയായിരിക്കുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. ചടങ്ങില്‍ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ സിറ്റിങ് ജഡ്ജിമാരെ ആദരിച്ചു.
കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ബിന്ദു എം. നമ്പ്യാര്‍ അധ്യക്ഷയായ ചടങ്ങില്‍ ഹൈബി ഈഡന്‍ എം.പി, ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിന്‍ എം. ജാംദാര്‍, അലുമിനി അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. പി. ശാന്തലിംഗം എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: