കൊച്ചി: പ്രശസ്ത ഫോട്ടോഗ്രാഫറും അധ്യാപകനും നടനുമായ രാധാകൃഷ്ണന്‍ ചാക്യാട്ട് (61) അന്തരിച്ചു. തൃപ്പൂണിത്തുറ സ്വദേശിയാണ്. ഏറെക്കാലം മുംബൈയിലായിരുന്ന രാധാകൃഷ്ണന്‍, പ്രമുഖ ബ്രാന്‍ഡുകള്‍ക്കുവേണ്ടി ഫോട്ടോഷൂട്ടുകള്‍ എടുത്തിട്ടുണ്ട്. കാഡ്ബറി, താജ് ഹോട്ടല്‍സ്, ഏഷ്യന്‍ പെയിന്റ്‌സ് , കൊറെല്‍, റോക്ക തുടങ്ങിയ മുന്‍നിര ബ്രാന്‍ഡുകളുമായും സഹകരിച്ചു. ‘ചാര്‍ലി ‘എന്ന സിനിമയിലൂടെ ചലച്ചിത്ര രംഗത്തും ശ്രദ്ധിക്കപ്പെട്ടു. ചാര്‍ലിയില്‍ ദുല്‍ഖര്‍ സല്‍മാന്‌റെ പിതാവായ ഡേവീഡ് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ക്രൈം ബീറ്റ് എന്ന ഹിന്ദി വെബ് സീരീസിലാണ് അവസാനമായി അഭിനയിച്ചത്.
2017 ല്‍ ആരംഭിച്ച പിക്‌സല്‍ വില്ലേജ് എന്ന യൂട്യൂബ് പ്ലാറ്റ്ഫോം രാജ്യത്തെ ഏറ്റവും ജനപ്രിയമായ ഫോട്ടോഗ്രാഫി പഠന പ്ലാറ്റ്ഫോമുകളില്‍ ഒന്നാണ്.
ഭാര്യ: ബിന്ദു രാധാകൃഷ്ണന്‍, മകന്‍: വിഷ്ണു, അമ്മ: രാധ ചാക്യാട്ട്, അച്ഛന്‍: പരേതനായ ഗോപാല മേനോന്‍.
‘ഞങ്ങളുടെ കൂടിക്കാഴ്ചകളും സംഭാഷണങ്ങളും എപ്പോഴും തന്നോടൊപ്പമുണ്ടാകു’മെന്ന് അനുശോചന സന്‌ദേശത്തില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: