Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യ വീഴ്‌ത്തിയ ചൈനയുടെ മിസൈലായ പിഎല്‍-15 തലനാരിഴ കീറി പഠിക്കാന്‍ യുഎസ്, ജപ്പാന്‍ ഉള്‍പ്പെടെ വിദേശരാജ്യങ്ങളിലെ വിദഗ്ധര്‍ ഇന്ത്യയിലേക്ക്

ഇന്ത്യാ-പാക് യുദ്ധത്തില്‍ ഇന്ത്യ വീഴ്‌ത്തിയ ചൈനയുടെ മിസൈലായ പിഎല്‍-15 തലനാരിഴ ഏഴായി കീറി പഠിക്കാന്‍ യുഎസ്, ജപ്പാന്‍ ഉള്‍പ്പെടെ നിരവധി വിദേശരാജ്യങ്ങളിലെ വിദഗ്ധര്‍ ഇന്ത്യയിലേക്ക്. യുഎസ്, ജപ്പാന്‍, ഫ്രാന്‍സ്, തായ് വാന്‍, അഞ്ച് കണ്ണുകള്‍ എന്നറിയപ്പെടുന്ന രാജ്യങ്ങളില്‍പെട്ട ആസ്ത്രേല്യ, കാനഡ, ന്യൂസിലാന്‍റ്, യുകെ എന്നീ രാജ്യങ്ങളിലെ പ്രതിരോധവിദഗ്ധ സംഘമാണ് ഇന്ത്യയില്‍ എത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2025, 06:37 pm IST
in India, World
പിഎല്‍15ഇ മിസൈലും താഴെ വീണ പിഎല്‍15ഇയും (ഇടത്ത്) പിഎല്‍ 15ഇയുടെ ഉള്ളിലെ ഭാഗങ്ങള്‍ (വലത്ത്)

പിഎല്‍15ഇ മിസൈലും താഴെ വീണ പിഎല്‍15ഇയും (ഇടത്ത്) പിഎല്‍ 15ഇയുടെ ഉള്ളിലെ ഭാഗങ്ങള്‍ (വലത്ത്)

ന്യൂദല്‍ഹി: ഇന്ത്യാ-പാക് യുദ്ധത്തില്‍ ഇന്ത്യ വീഴ്‌ത്തിയ ചൈനയുടെ മിസൈലായ പിഎല്‍-15 തലനാരിഴ ഏഴായി കീറി പഠിക്കാന്‍ യുഎസ്, ജപ്പാന്‍ ഉള്‍പ്പെടെ നിരവധി വിദേശരാജ്യങ്ങളിലെ വിദഗ്ധര്‍ ഇന്ത്യയിലേക്ക്. യുഎസ്, ജപ്പാന്‍, ഫ്രാന്‍സ്, തായ് വാന്‍, അഞ്ച് കണ്ണുകള്‍ എന്നറിയപ്പെടുന്ന രാജ്യങ്ങളില്‍പെട്ട ആസ്ത്രേല്യ, കാനഡ, ന്യൂസിലാന്‍റ്, യുകെ എന്നീ രാജ്യങ്ങളിലെ പ്രതിരോധവിദഗ്ധ സംഘമാണ് ഇന്ത്യയില്‍ എത്തുന്നത്.

ഇതാദ്യമായാണ് ഒരു ചൈനീസ് ആയുധം കീറിമുറിച്ചു പഠിക്കാന്‍ കയ്യില്‍ കിട്ടുന്നത്. ചൈനയുടെ ഏറ്റവും ആധുനികമായ മിസൈല്‍ എന്നാണ് പിഎല്‍15 മിസൈലിനെ വിശേഷിപ്പിക്കുന്നത്. ചൈനയുടെ ഏറ്റവും ആധുനിക യുദ്ധ ജെറ്റായ ജെ10സിയില്‍ ഉപയോഗിക്കുന്ന മിസൈലാണ് പിഎല്‍15 മിസൈല്‍. ഇതിനെ വീഴ്‌ത്തിയത് ഇന്ത്യയുടെ ആകാശ് വ്യോമപ്രതിരോധ മിസൈല്‍ സംവിധാനമാണ്. പഞ്ചാബിലെ ഹോഷിയാര്‍പൂറിലാണ് പിഎല്‍-15 മിസൈല്‍ ഇന്ത്യന്‍ പ്രത്യാക്രമണത്തില്‍ നിലം പൊത്തിയത്. ആദ്യമായി ഇന്ത്യയുടെ എയര്‍ മാര്‍ഷല്‍ ഭാരതിയാണ് ചൈനീസ് മിസൈല്‍ ഇന്ത്യ അടിച്ചിട്ട കാര്യം വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. ചൈന ഇന്ത്യയ്‌ക്കെതിരെ ഉപയോഗിച്ച പിഎല്‍-15ഇ എന്ന എയര്‍-ടു-എയര്‍ മിസൈല്‍ ഇന്ത്യ വെടിവെച്ചിട്ടതായി അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ നിര്‍ണ്ണായക ലക്ഷ്യങ്ങള്‍ അടിച്ചുതകര്‍ക്കാന്‍ കുതിച്ചുവന്ന പിഎല്‍ 15ഇ മിസൈലിനെ ഇന്ത്യയുടെ എസ് 400 സുദര്‍ശന്‍ ചക്ര, ആകാശ് വ്യോമപ്രതിരോധ സംവിധാനം എന്നിവയാണ് അടിച്ചിട്ടത്. ചൈനയുടെ പിഎല്‍ 15 ഇയ്‌ക്ക് ഇന്ത്യയുടെ അതിര്‍ത്തി ലംഘിക്കാന്‍ സാധിച്ചില്ലെന്നും എയര്‍ മാര്‍ഷല്‍ ഭാരതി പറഞ്ഞിരുന്നു.

ഈ പിഎല്‍15നുള്ളില്‍ പല സങ്കീര്‍ണ്ണ സംവിധാനങ്ങളും അവര്‍ ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. നല്ലൊരു പ്രൊപല്‍ഷല്‍ സംവിധാനം ഈ മിസൈലില്‍ പ്രവര്‍ത്തിക്കുന്നു. ഇരട്ട പള്‍സ് മോട്ടോര്‍, ടു വേ ഡേറ്റാ ലിങ്ക്, ആക്ടീവ് റഡാര്‍ സീക്കര്‍, ഇനേര്‍ഷ്യല്‍ റഫറന്‍സ് യൂണിറ്റ് എന്നിവ ഇതിനുള്ളില്‍ ഉണ്ടെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. യുദ്ധജെറ്റ് പറത്തുന്ന പൈലറ്റിന് കാണാവുന്ന ദൂരത്തിന് അപ്പുറമുള്ള ലക്ഷ്യസ്ഥാനങ്ങള്‍ തകര്‍ക്കാന്‍ (ബിയോണ്ട് വിഷ്വല്‍ റേഞ്ച് -ബിവിആര്‍) പിഎല്‍ 15ഇ മിസൈലിന് കഴിവുണ്ട്. ചൈന എയര്‍ബോണ്‍ മിസൈല്‍ അക്കാദിയാണ് പിഎല്‍15ഇ വികസിപ്പിച്ചെടുത്തത്.

ചൈനയുടെ ആധുനിക മിസൈലിന് പിന്നിലെ സവിശേഷതകള്‍ എന്തൊക്കെ എന്ന് പഠിക്കുകയാണ് ലക്ഷ്യം. ചൈനയുടെ മിസൈല്‍ സാങ്കേതികവിദ്യയും മിസൈല്‍ കാര്യക്ഷമതയും എന്തെന്ന് ഈ വിദഗ്ധസംഘം വിശകലനം ചെയ്യും. പിഎല്‍15 മിസൈലിന്റെ പരിമിതികളും ദൗര്‍ബല്യങ്ങളും പഠിക്കും. അതിനനുസരിച്ച് ചൈനയെ തകര്‍ക്കാവുന്ന മിസൈല്‍ സാങ്കേതികവിദ്യ വികസിപ്പിക്കുകയാണ് ലക്ഷ്യം.

ചൈനയുടെ ആയുധങ്ങള്‍ ഒരു യുദ്ധസാഹചര്യത്തില്‍ ഉപയോഗിക്കപ്പെടുന്നത് ഇതാദ്യമായാണ്. ആയുധനിര്‍മ്മാണത്തില്‍ ലോകത്തെ വെല്ലുന്ന ആയുധങ്ങള്‍ കയ്യിലുണ്ടെന്ന് അവകാശപ്പെടുന്ന ചൈന ഇന്ത്യയ്‌ക്ക് മുന്‍പില്‍ പരാജയപ്പെടുന്നതാണ് പാകിസ്ഥാന്റെ ഇന്ത്യയ്‌ക്കെതിരായ ആക്രമണത്തിലും ഇന്ത്യ പാകിസ്ഥാനെതിരെ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ ഒന്ന്, രണ്ട് ആക്രമണങ്ങളിലും ലോകം കണ്ടത്. പിഎല്‍15 മിസൈല്‍ മാത്രമല്ല, ചൈനയുടെ ആധുനിക യുദ്ധ ജെറ്റെന്ന് അവകാശപ്പെട്ട ജെഎഫ് 17ഉം ഇന്ത്യ വീഴ്‌ത്തിയിരുന്നു.

Tags: study chinese technologyjF17PL15EChinese MissilePL15EMissileChinesemissileChinese weapon
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തലയില്‍ കൈവെച്ചിരിക്കുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (ഇടത്ത്) നൈജീരിയയുടെ വ്യോമസേനയില്‍ പ്രവര്‍ത്തിക്കാതെ പണിമുടക്കിയിരിക്കുന്ന ചൈനയുടെ ജെഎഫ് 17 യുദ്ധവിമാനം (വലത്ത്)
India

ചൈനയുടെ യുദ്ധവിമാനങ്ങള്‍ വാങ്ങിയത് കടിക്കുന്ന പട്ടിയെ വാങ്ങിയതുപോലായി:നൈജീരിയയുടെ 332 കോടി വെള്ളത്തിലായി; പാകിസ്താനും നാണക്കേട്

ഖമനേയിയുടെ കൊട്ടാരം തകര്‍ക്കുന്ന ബോംബാക്രമണം (ഇടത്ത്) ചൈനയുടെ വ്യോമപ്രതിരോധസംവിധാനമായ എച്ച് ക്യു 9 ബി(നടുവില്‍) ഷീ ജിന്‍പിങ്ങ് (വലത്ത്)
World

ഓപ്പറേഷന്‍ സിന്ദൂറില്‍ തോറ്റ ചൈനയുടെ പ്രതിരോധ സംവിധാനം ഇറാനെയും തോല്‍പിച്ചു, യുഎസ്, ഇസ്രയേല്‍ മിസൈലുകള്‍ ഇറാനില്‍ താണ്ഡവമാടിയത് ഇങ്ങിനെ

World

ഓപ്പറേഷൻ സിന്ദൂരിൽ തകർന്ന പാകിസ്ഥാന്റെ അഹങ്കാരം അവസാനിക്കുന്നില്ല ;  ചൈനീസ് ആയുധങ്ങളെക്കുറിച്ച് വീണ്ടും വീരവാദം മുഴക്കി പാക് ജനറൽ രംഗത്ത്

ചൈനയുടെ ജെഎഫ് 17, ജെ10സി എന്നീ യുദ്ധവിമാനങ്ങള്‍ (ഇടത്ത്) റഷ്യയുടെ എസ് 400 (വലത്ത്)
India

ചൈനയുടെ ജെഎഫ്17ഉം ജെ10ഉം അടിച്ചിട്ടത് സ്വന്തം സഹോദരനായ റഷ്യയുടെ എസ് 400; ഇന്ത്യാ-പാക് യുദ്ധത്തില്‍ ചൈനയ്‌ക്ക് അടികിട്ടിയത് റഷ്യയില്‍ നിന്ന്

കൊട്ടിഘോഷിച്ച ചൈനയുടെ എയര്‍ ടു എയര്‍ മിസൈലായ പിഎല്‍-15ഇ (ഇടത്ത്) ഇന്ത്യയുടെ മിസൈലുകള്‍ അടിച്ചുവീഴ്ത്തിയ ചൈനയുടെ പിഎല്‍-15ഇ (വലത്ത്)
India

വീണിതല്ലോ കിടക്കുന്നു ധരണിയില്‍ ശോണിതവുമണിഞ്ഞ് പിഎല്‍-15; പാകിസ്ഥാന് നല്‍കിയ ചൈനീസ് ആയുധങ്ങള്‍ പലതും കാലഹരണപ്പെട്ടത്

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.