ന്യൂദല്‍ഹി: ഉപയോക്താക്കളില്‍ നിന്ന് മുന്‍കൂര്‍ ടിപ്പ് ചോദിക്കുന്നതിന് ഉബര്‍, ഒല, റാപ്പിഡോ എന്നീ റൈഡ് ബുക്കിംഗ് ആപ്പുകള്‍ക്കെതിരെ നടപടിക്ക് കേന്ദ്ര സര്‍ക്കാര്‍.
വേഗത്തിലുള്ള സേവനത്തിനായി മുന്‍കൂര്‍ ടിപ്പുകള്‍ നല്‍കാന്‍ ഉപയോക്താക്കളെ നിര്‍ബന്ധിക്കുന്നതിന്‌റെ പേരിലാണ് സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി ഇവയ്‌ക്ക് നോട്ടീസ് അയയ്‌ക്കുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തത്. ‘വേഗതയേറിയ സേവനത്തിനായി ഉപയോക്താക്കളെ മുന്‍കൂറായി ടിപ്പ് നല്‍കാന്‍ നിര്‍ബന്ധിക്കുന്നത് അധാര്‍മ്മികവും ചൂഷണവുമാണ്. അത്തരം പ്രവര്‍ത്തനങ്ങള്‍ അന്യായമായ വ്യാപാര രീതികളുടെ പരിധിയില്‍ വരും. അവകാശമായിട്ടല്ല, അഭിനന്ദനമായിട്ടാണ് ടിപ്പ് നല്‍കുന്നതെന്ന് ‘ഇതേക്കുറിച്ച് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രി പ്രഹ്ലാദ് ജോഷി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: