തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ അറ്റകുറ്റപ്പണി സംബന്ധിച്ച കേരളത്തിന് തിരിച്ചടിയായ സുപ്രീംകോടതി നിര്‍ദ്ദേശങ്ങള്‍ക്കെതിരെ പുനപരിശോധനാ ഹര്‍ജി നല്‍കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നു. ഇക്കാര്യത്തില്‍ ജല വിഭവ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി മന്ത്രിയും ചീഫ് സെക്രട്ടറിയുമടക്കം വൈകാതെ ചര്‍ച്ച നടത്തും.
125 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്കുള്ള പ്രവേശനം തടയുന്ന മരങ്ങള്‍ മുറിക്കുന്നതിനായി തമിഴ്നാട് സമര്‍പ്പിച്ച അപേക്ഷ രണ്ടാഴ്ചയ്‌ക്കുള്ളില്‍ പരിസ്ഥിതി വനം മന്ത്രാലയത്തിന് കൈമാറാന്‍ ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് കേരളത്തോട് ആവശ്യപ്പെട്ടിരുന്നു. ഉചിതമായ വ്യവസ്ഥകള്‍ക്ക് വിധേയമായി മൂന്നാഴ്ചയ്‌ക്കുള്ളില്‍ കേന്ദ്രത്തോട് അനുമതി നല്‍കാനും ആവശ്യപ്പെട്ടു.
തമിഴ്നാട് ആവശ്യപ്പെട്ട ഒമ്പത് അറ്റകുറ്റപ്പണികളില്‍ ആറെണ്ണത്തിന് ആവശ്യമായ വസ്തുക്കള്‍ കൊണ്ടുപോകാന്‍ കേരളം സമ്മതിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി, ശേഷിക്കുന്ന മൂന്ന് പ്രവൃത്തികള്‍ക്ക് ആവശ്യമായ വസ്തുക്കള്‍ കൊണ്ടുപോകാന്‍ അനുവദിക്കാത്തതിന് ഒരു ന്യായീകരണവും ഇല്ലെന്നു നിരീക്ഷിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: