Education

പ്ലസ് വണ്‍ പ്രവേശനം സ്പോര്‍ട്സ് ക്വാട്ടാ ഓണ്‍ലൈന്‍ രജിസ്ട്രേഷനും വെരിഫിക്കേഷനും ആരംഭിച്ചു

Published by

തിരുവനന്തപുരം: പ്ലസ് വണ്‍ സ്പോര്‍ട്ട്സ് ക്വാട്ടാ രജിസ്ട്രേഷനും വെരിഫിക്കേഷനും മേയ് 23 മുതല്‍ 28 വരെ നടക്കും. സ്‌കൂളില്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി മേയ് 29. www.sports.hscap.kerala.gov.in എന്ന സൈറ്റില്‍ ഏകജാലകം വഴി പ്ലസ് വണ്ണിന് അപേക്ഷിച്ചശേഷം സ്പോര്‍ട്സ് ക്വാട്ടയ്‌ക്കുളള സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്യണം. ഓണ്‍ലൈന്‍ രജിസ്ട്രേഷന്റെ പകര്‍പ്പ്, സ്പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവയുമായി നേരിട്ട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലില്‍ എത്തണം.
2023 ഏപ്രില്‍ ഒന്നുമുതല്‍ 2025 മാര്‍ച്ച് 31 വരെയുള്ള സര്‍ട്ടിഫിക്കറ്റുകളാണു പ്രവേശനത്തിനു പരിഗണിക്കുന്നത്. സ്‌കൂള്‍തല മത്സരങ്ങള്‍ക്ക് പുറമേ സംസ്ഥാന/ജില്ലാ അംഗീകൃത സ്പോര്‍ട്സ് അസോസിയേഷന്‍ നടത്തുന്ന മത്സരങ്ങളിലെ സര്‍ട്ടിഫിക്കറ്റുകളില്‍ ബന്ധപ്പെട്ട സ്പോര്‍ട്‌സ് കൗണ്‍സില്‍ ഒബ്സര്‍വറുടെ ഒപ്പ്, സീരിയല്‍ നമ്പര്‍, ഇഷ്യു ചെയ്ത തീയതി, ഇഷ്യു അതോറിറ്റി എന്നിവ വേണം. അല്ലാത്ത പക്ഷം അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം അതത് അതോറിറ്റിക്കും അപേക്ഷ സമര്‍പ്പിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുമാണെന്നുള്ള സത്യവാങ്മൂലം നല്‍കണം. അസോസിയേഷന്റെ ദേശീയ മത്സരങ്ങളില്‍ പങ്കെടുത്തവര്‍ സര്‍ട്ടിഫിക്കറ്റില്‍ അതാത് അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറി കൗണ്ടര്‍ ഒപ്പ് ചെയ്തിരിക്കണം. ജില്ലാ സ്പോര്‍ട്‌സ് കൗണ്‍സിലില്‍നിന്ന് സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ നടത്തി സ്‌കോര്‍ കാര്‍ഡ് ലഭിച്ചതിന് ശേഷം വീണ്ടും ലോഗിന്‍ ചെയ്ത് സ്‌കൂള്‍ സെലക്ട് ചെയ്ത് അപേക്ഷ സ്‌കൂളില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04812563825, 8547575248

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക