Kerala

പ്ലസ് ടുവിന് 77.81 ശതമാനം വിജയം, വി എച്ച് എസ് സിക്ക് 70.6 ശതമാനം

എറണാകുളം ജില്ലയിലാണ് ഏറ്റവും ഉയര്‍ന്ന വിജയ ശതമാനം

Published by

തിരുവനന്തപുരം : സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് പരീക്ഷാഫലം പ്രഖ്യാപിച്ചത്.

പ്ലസ് ടു പരീക്ഷയുടെ വിജയശതമാനം 77.81. 3,70,642 പേര്‍ പരീക്ഷ എഴുതിയതില്‍ 2,88,394 പേര്‍ ഉപരിപഠന യോഗ്യത നേടി. 30,145 കുട്ടികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. മുന്‍ വര്‍ഷത്തേക്കാള്‍ ഇത്തവണ വിജയശതമാനത്തില്‍ കുറവുണ്ട്. കഴിഞ്ഞ വര്‍ഷം 78.69 ആയിരുന്നു വിജയശതമാനം. ജൂണ്‍ 21 മുതല്‍ സേ പരീക്ഷ ആരംഭിക്കും.

എറണാകുളം ജില്ലയിലാണ് ഏറ്റവും ഉയര്‍ന്ന വിജയ ശതമാനം (83.09) കുറവ് വിജയശതമാനം കാസര്‍ഗോഡ് ജില്ലയിലാണ്( 71.09) .

വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ 70.6 ശതമാനം കുട്ടികളാണ് വിജയിച്ചത്. 71.42 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനം. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ കൂടുതല്‍ വിജയശതമാനം വയനാട് ജില്ലയിലാണ് ( 84.46). കുറവ് കാസര്‍ഗോഡ് ജില്ലയില്‍ ( 61.70) . 26178 കുട്ടികളാണ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതിയത്. ഇതില്‍ 18340 കുട്ടികള്‍ ഉപരി പഠന യോഗ്യത നേടി.

പരീക്ഷാ ഫലം അറിയാന്‍ ഈ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാം

www.results.hse.kerala.gov.in

www.prd.kerala.gov.in

results.kerala.gov.in

examresults.kerala.gov.in

result.kerala.gov.in

results.digilocker.gov.in

www.results.kite.kerala.gov.in.

മൊബൈല്‍ ആപ്പ്:

PRD Live, SAPHALAM 2025, iExaMS – Kerala

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by