Kerala

നാലുവയസുകാരി ഒരു വർഷത്തിലേറെയായി ക്രൂര പീഡനത്തിനിരയായി, ആന്തരിക അവയവങ്ങളിൽ പരിക്ക്, ഞെട്ടിക്കുന്ന വിവരങ്ങൾ

Published by

തിരുവാങ്കുളത്ത് നാലുവയസുകാരിയെ അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ കുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്ന വാർത്ത പുറത്ത് വന്നതോടെ സംഭവത്തിൽ വൻ വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത് . മരിക്കുന്നതിന് മുന്‍പ് കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞു.

കഴിഞ്ഞ ഒരു വർഷത്തിലേറെയായി കുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്നും, കുട്ടിയുടെ ആന്തരിക അവയവങ്ങൾക്ക് മുറിവേറ്റിരുന്നതായും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. സംഭവത്തില്‍ കുട്ടിയുടെ പിതാവിന്റെ അടുത്ത ബന്ധുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്മയെ കസ്റ്റഡിയില്‍ വാങ്ങിയശേഷം ഈ വിവരങ്ങള്‍ സ്ഥിരീകരിക്കണമെന്ന് പൊലീസ് അറിയിച്ചു.

പുത്തന്‍കുരിശ് പൊലീസാണ് സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തത്. ബന്ധു ഒരു വര്‍ഷമായി കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. കുട്ടിയുടെ മരണാനന്തര ചടങ്ങില്‍ ഉള്‍പ്പെടെ ഇയാള്‍ പങ്കെടുത്തിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ നല്‍കിയ സൂചനയ്‌ക്ക് പിന്നാലെ നടത്തിയ അതീവ രഹസ്യമായ അന്വേഷണത്തിനൊടുവിലാണ് പൊലീസ് ബന്ധുവിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

ബന്ധു ഒരു വര്‍ഷമായി കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. കുട്ടിയുടെ മരണാനന്തര ചടങ്ങില്‍ ഉള്‍പ്പെടെ ഇയാള്‍ പങ്കെടുത്തിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ നല്‍കിയ സൂചനയ്‌ക്ക് പിന്നാലെ നടത്തിയ അതീവ രഹസ്യമായ അന്വേഷണത്തിനൊടുവിലാണ് പൊലീസ് ബന്ധുവിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by