ന്യൂദല്‍ഹി: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമി ഒരിയ്‌ക്കലും വഖഫ് ഭൂമിയായി കണക്കാക്കാനാവില്ലെന്ന് പഴയൊരു സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത. ദീര്‍ഘകാലം ഒരു ഭൂമി മതപരമായ കാര്യങ്ങള്‍ ഉപയോഗിച്ചാല്‍ അത് വഖഫ് ഭൂമിയാകുമെന്ന വഖഫ് ബോര്‍ഡിന്റെ വഖഫ് നിയമം അംഗീകരിക്കാന്‍ സാധിക്കില്ല. എത്ര കാലം ഉപയോഗിച്ചാലും ഒരു സര്‍ക്കാര്‍ ഭൂമി ഒരിയ്‌ക്കലും വഖഫ് ഭൂമിയാകില്ലെന്നും തുഷാര്‍ മേത്ത വാദിച്ചു.
ഒരു ഭൂമി സര്‍ക്കാരിന്‍റേതാണെങ്കില്‍ അത് വഖഫ് ഭൂമിയായി പ്രഖ്യാപിച്ചാലും തിരിച്ചുപിടിക്കാനാകുമെന്ന് സുപ്രീംകോടതിയുടെ തന്നെ പഴയ കാലത്തെ വിധിയുണ്ടെന്നും തുഷാര്‍ മേത്ത ഉദാഹരണസഹിതം ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാരിന്റെ വഖഫ് (ഭേദഗതി) നിയമത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ കേള്‍ക്കുന്ന ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായി, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മാസി എന്നീ രണ്ടംഗ ബെഞ്ചിന് മുന്‍പാകെ വാദിക്കുകയായിരുന്നു തുഷാര്‍ മേത്ത.
ഏതാനും പരാതിക്കാര്‍ മുസ്ലിം സമുദായത്തെ മുഴുവനായി പ്രതിനിധീകരിക്കുന്നില്ല. കാരണം സര്‍ക്കാരിന് വഖഫ് പ്രശ്നത്തില്‍ ലഭിച്ചത് 96 ലക്ഷം നിര്‍ദേശങ്ങളാണ്. സംയുക്ത പാര്‍ലമെന്‍ററി സമിതി 36 തവണ യോഗം ചേര്‍ന്നിരുന്നു. അതിന് ശേഷമാണ് വഖഫ് നിയമം ഭേദഗതി ചെയ്തത്.
ഉപയോഗം കൊണ്ട് ഒരു ഭൂമി വഖഫ് ആകുമെന്ന നിബന്ധനയാണ് സര്‍ക്കാര്‍ എടുത്തുകളഞ്ഞത്. ഒരു ഭൂമി ദീര്‍ഘകാലം മതപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചുകൊണ്ടിരിക്കുകയാണെങ്കില്‍ അത് സര്‍ക്കാര്‍ ഭൂമി ആയാലും വഖഫ് ആയി മാറും എന്നായിരുന്നു വഖഫ് നിയമത്തില്‍ പറയുന്നത്. ഇതാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ വഖഫ് (ഭേദഗതി) നിയമത്തില്‍ നീക്കിയത്. കാരണം ഒരു ഭൂമി സര്‍ക്കാര്‍ ഭൂമിയാണെങ്കില്‍, അതല്ലെങ്കില്‍ സ്വകാര്യ ഭൂമിയാണെങ്കില്‍, ആ ഭൂമി രജിസ്റ്റേര്‍ഡ് ആണെങ്കില്‍ അത് എത്രകാലം മതപരമായ കാര്യങ്ങള്‍ക്ക് ഉയോഗിച്ചാലും വഖഫ് ആയി മാറില്ലെന്ന് കേന്ദ്രസര്‍ക്കാരിന്റെ പുതിയ വഖഫ് (ഭേദഗതി) നിയമത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: