ഇസ്ലാമാബാദ് : പാക് ഭീകരനും ലഷ്‌കർ ഇ തൊയ്ബ നേതാവുമായ റസുള്ള നിസാനി ഖാലിദ് എന്ന അബു സൈഫുള്ള ഖാലിദ് ഇക്കഴിഞ്ഞ ദിവസം അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു . ഇപ്പോഴിതാ സൈഫുള്ളയുടെ സംസ്ക്കാര ചടങ്ങിൽ കരഞ്ഞ് വിളിച്ച് പ്രാർത്ഥിക്കുന്ന ഭീകരന്മാരുടെയും , പാക് സൈനികരുടെയും ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത് .
അടുത്തിടെ, സിന്ധ് പ്രവിശ്യയിലെ മാറ്റ്‌ലി പ്രദേശത്ത് അജ്ഞാതരായ അക്രമികളുടെ വെടിയേറ്റാണ് സൈഫുള്ള കൊല്ലപ്പെട്ടത് . സൈഫുള്ളയുടെ മരണത്തിൽ പാകിസ്ഥാൻ മർകസ് മുസ്ലീം ലീഗിന്റെ (പിഎംഎംഎൽ) സിന്ധ് യൂണിറ്റ് അനുശോചന യോഗം സംഘടിപ്പിച്ചു. ഇത് ഹാഫിസ് സയീദിന്റെ മകൻ തൽഹ സയീദിന്റെ പാർട്ടിയാണ്. ഈ യോഗത്തിൽ ഒരു വശത്ത്, തീവ്രവാദി സൈഫുള്ളയുടെ മരണത്തിൽ ഖേദം പ്രകടിപ്പിക്കുകയും മറുവശത്ത്, ഇന്ത്യയ്‌ക്കെതിരെ വിഷം ചീറ്റുകയും ചെയ്തു.
ഇതുമാത്രമല്ല, ഈ സമ്മേളനത്തിൽ, പാകിസ്ഥാൻ സൈന്യത്തെയും അതിന്റെ ചീഫ് ജനറൽ ആയി മാറിയ ഫീൽഡ് മാർഷൽ അസിം മുനീറിനെയും പരസ്യമായി പ്രശംസിക്കുകയും സൈഫുള്ളയെ സ്തുതിച്ചുകൊണ്ട് കീർത്തനങ്ങൾ ചൊല്ലുകയും ചെയ്തു. ‘മർക-ഇ-ഹഖ്’ എന്ന പേരിലാണ് ഈ യോഗം സംഘടിപ്പിച്ചത്.
ലാഹോറിൽ നിന്ന് ദേശീയ അസംബ്ലി തിരഞ്ഞെടുപ്പിൽ തൽഹ സയീദ് മത്സരിച്ച അതേ പാർട്ടിയാണ് പിഎംഎംഎൽ. തൽഹയും അദ്ദേഹത്തിന്റെ പാർട്ടി സ്ഥാനാർത്ഥികളും തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും, പാകിസ്ഥാന്റെ ഭീകര രാഷ്‌ട്രീയത്തിൽ ഈ പാർട്ടിയുടെ പങ്ക് ഇപ്പോഴും പ്രധാനമാണ്
ഓപ്പറേഷൻ സിന്ദൂറിനുശേഷം, പാക് സൈന്യവും ഐഎസ്‌ഐയും പാകിസ്ഥാനിലെ ഉന്നത ലഷ്‌കർ ഭീകരരുടെ സുരക്ഷ വർദ്ധിപ്പിച്ചിരുന്നു. ഓപ്പറേഷൻ സിന്ദൂറിനുശേഷം, സൈഫുള്ളയോട് വീട്ടിൽ നിന്ന് അധികം പുറത്തിറങ്ങരുതെന്ന് നിർദേശിച്ചിരുന്നു . സൈഫുള്ളയുടെ സുരക്ഷയും വർദ്ധിപ്പിച്ചു. എങ്കിലും അജ്ഞാതൻ സൈഫുള്ളയെ കൊലപ്പെടുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: