Wednesday, May 21, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

യുകെയിലെ അതിസമ്പന്ന കുടുംബമായി ഇന്ത്യയിലെ ഹിന്ദുജ സഹോദരന്മാര്‍; ആസ്തി 33 ലക്ഷം കോടി രൂപ!

യുകെയിലെ ഏറ്റവും സമ്പന്നരായ കുടുംബമായി ഇന്ത്യയില്‍ നിന്നും കുടിയേറിയ ഹിന്ദുജ സഹോദരന്മാരുടെ കുടുംബത്തെ തെരഞ്ഞെടുത്തു. സണ്ടെ ടൈംസ് റിച്ച് ലിസ്റ്റ് 2025ല്‍ ആണ് ഗോപീചന്ദ് ഹിന്ദുജ നയിക്കുന്ന ഹിന്ദുജ കുടുംബത്തെ ഏറ്റവും സമ്പന്നരായ യുകെയിലെ കുടുംബമായി തെരഞ്ഞെടുത്തത്. 33.67 ലക്ഷം കോടി രൂപയാണ് ഇവരുടെ മൊത്തം ആസ്തി. ഡേവിഡ് റൂബന്‍ ഫാമിലിയാണ് ആസ്തിയുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത്.

Janmabhumi Online by Janmabhumi Online
May 20, 2025, 11:07 pm IST
in India, Business
FacebookTwitterWhatsAppTelegramLinkedinEmail

ലണ്ടന്‍: യുകെയിലെ ഏറ്റവും സമ്പന്നരായ കുടുംബമായി ഇന്ത്യയില്‍ നിന്നും കുടിയേറിയ ഹിന്ദുജ സഹോദരന്മാരുടെ കുടുംബത്തെ തെരഞ്ഞെടുത്തു. സണ്ടെ ടൈംസ് റിച്ച് ലിസ്റ്റ് 2025ല്‍ ആണ് ഗോപീചന്ദ് ഹിന്ദുജ നയിക്കുന്ന ഹിന്ദുജ കുടുംബത്തെ ഏറ്റവും സമ്പന്നരായ യുകെയിലെ കുടുംബമായി തെരഞ്ഞെടുത്തത്. 33.67 ലക്ഷം കോടി രൂപയാണ് ഇവരുടെ മൊത്തം ആസ്തി. ഡേവിഡ് റൂബന്‍ ഫാമിലിയാണ് ആസ്തിയുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത്.

നാല് സഹോദരന്മാര്‍ ചേര്‍ന്നാണ് ഹിന്ദുജ കുടുംബം. മൂത്തയാള്‍ എസ്.പി. ഹിന്ദുജ (ശ്രീചന്ദ് പരമാനന്ദ് ഹിന്ദുജ) 2023ല്‍ ആണ് അന്തരിച്ചത്. ഇപ്പോള്‍ ഗോപീചന്ദ് ഹിന്ദുജയാണ് കുടുംബബിസിനസിനെ നയിക്കുന്നത്. പ്രകാശ് ഹിന്ദുജ, അശോക് ഹിന്ദുജ എന്നിവരാണ് മറ്റ് രണ്ട് സഹോദരന്മാര്‍. 1914ല്‍ ഇവരുടെ അച്ഛന്‍ പരമാനന്ദ് ദീപ് ചന്ദ് ഹിന്ദുജയാണ് ഈ ഗ്രൂപ്പ് ബിസിനസ് ബോംബെയില്‍ ആരംഭിച്ചത്. പിന്നീട് മക്കള്‍ ഈ ബിസിനസ് വളര്‍ത്തി. അതുവരെ ഇറാനിലായിരുന്നു ഗ്രൂപ്പിന്റെ ആസ്ഥാനം. പക്ഷെ 1979ല്‍ ഇറാനില്‍ ഇസ്ലാമിക വിപ്ലവം നടന്നതോടെ ഹിന്ദുക്കളായ ഈ കുടുംബം ബ്രിട്ടനിലേക്ക് കുടിയേറി. മൂത്ത രണ്ട് പേരായ ഗോപീചന്ദ് ഹിന്ദുജയും ശ്രീചന്ദ് ഹിന്ദുജയും ചേര്‍ന്നാണ് ബ്രിട്ടനില്‍ കയറ്റുമതി ബിസിനസ് ആരംഭിച്ചത്. പ്രകാശ് ഹിന്ദുജ സ്വിറ്റ്സര്‍ലാന്‍റിലെ ജനീവയില്‍ ബിസിനസ് നിയന്ത്രിച്ചപ്പോള്‍ അശോക് ഹിന്ദുജ ഇന്ത്യയില്‍ ബിസിനസ് നിയന്ത്രിച്ചു.

11 പ്രധാനമേഖലകളില്‍ ഇവരുടെ ബിസിനസ് പരന്നുകിടക്കുന്നു. ഓട്ടോമോട്ടീവ്, ഓയില്‍, സ്പെഷ്യാല്‍റ്റി കെമിക്കല്‍സ്, ബാങ്കിംഗ്, ഫിനാന്‍സ്, ഐടി, ഐടിഇഎസ്, സൈബര്‍ സെക്യൂരിറ്റി, ഹെല്‍ത് കെയര്‍, ട്രേഡിംഗ്, അടിസ്ഥാനസൗകര്യവികസനം, മാധ്യമം, വിനോദവ്യവസായം, ഊര്‍ജ്ജം, റിയല്‍ എസ്റ്റേറ്റ് എന്നീ മേഖലകളില്‍ ഹിന്ദുജ ഗ്രൂപ്പിന് സാന്നിധ്യമുണ്ട്.

വിദേശത്ത് എണ്ണിത്തീരാത്ത അത്രയും ബിസിനസ് സംരംഭങ്ങള്‍

യുകെയില്‍ ബക്കിംഗ്ഹാം പാലസിനടുത്ത് 25 ബെഡ് റൂമുകളുള്ള വീട് ഇവര്‍ക്കുണ്ട്. ഇതിന്റെ ആസ്തി 50 കോടി ഡോളര്‍ വരും. കാള്‍ടന്‍ ഹൗസ് എന്നാണ് ഇത് അറിയപ്പെടുന്നത്. യുഎസില്‍ സ്വന്തം കെമിക്കല്‍ പ്ലാന്‍റ് ഉണ്ട്. കാനഡയില്‍ ആണ് ഇന്‍ഡസ്ട്രീയല്‍ ഫ്ലൂയിഡ് ഉല്‍പാദിപ്പിക്കുന്ന കമ്പനി. അമേരിക്കയിലെ ഹിന്ദുജ ഗ്ലോബല്‍ സൊലൂഷന്‍സ് ഔട്ട് സോഴ്സിംഗ് ബിസിനസിലെ നേതൃത്വപരമായ പങ്ക് വഹിക്കുന്ന കമ്പനിയാണ്. ബ്രസീലില്‍ ഗള്‍ഫ് ഓയില്‍ പ്ലാന്‍റ് ഉണ്ട്. ലോകത്തിലെ നാലാമത്തെ വലിയ ബസ് നിര്‍മ്മാണക്കമ്പനിയായ അശോക് ലെയ്ലന്‍റ് ആഫ്രിക്കയിലാണ് ആസ്ഥാനം. സ്വിറ്റ്സര്‍ലാന്‍റിലെ ഏറ്റവും വലിയ ബാങ്കായ ഹിന്ദുജ ബാങ്ക് ഈ ഗ്രൂപ്പിന്‍റേതാണ്. മാഞ്ചസ്റ്റര്‍ യൂണൈറ്റഡിന്റെ ഔദ്യോഗിക പങ്കാളിയാണ് ഹിന്ദുജ ഗ്രൂപ്പ്. ലണ്ടനിലെ ഏറ്റവും വലിയ ഇലക്ട്രിക് ബസ് ഉല്‍പാദനകമ്പനിയായ ഒപ്റ്റെയര്‍ ഹിന്ദുജ ഗ്രൂപ്പിന്‍റേതാണ്. വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ ഓള്‍ഡ് വാര്‍ ഓഫീസ് ഹിന്ദുജ സഹോദരന്മാര്‍ സ്വന്തമാക്കി. ജര്‍മ്മനിയിലും സ്പെയിനിലും വന്‍ കെമിക്കല്‍ പ്ലാന്‍റുകളുണ്ട്. പറഞ്ഞുതുടങ്ങിയാല്‍ എണ്ണിത്തീരാത്ത അത്രയും ബിസിനസ് സംരംഭങ്ങള്‍ ഈ ഗ്രൂപ്പിനുണ്ട്.

ഇനിയും പിരിയാതെ സഹോദരന്മാര്‍
നാല് സഹോദരന്മാരില്‍ മൂത്തയാളായ എസ്.പി.ഹിന്ദുജയ്‌ക്ക് ഓര്‍മ്മക്കുറവുണ്ടാക്കുന്ന ഡിമന്‍ഷ്യ എന്ന രോഗം ബാധിച്ചതോടെ കുടുംബത്തില്‍ ചില മുറുമുറുപ്പുകള്‍ ഉയര്‍ന്നിരുന്നു. ഈ സഹോദരന്മാര്‍ ചേര്‍ന്നുള്ള ബിസിനസ് മക്കളും കൊച്ചുമക്കളുമായി വളര്‍ന്നെങ്കിലും ഇതുവരെയും വിഭജിട്ടില്ല. അതുകൊണ്ടാണ് കുടുംബത്തിന്റെ ആസ്തി ഇത്രയും വലുതായി നിലനില്‍ക്കുന്നത്.

ഇന്ത്യയില്‍ അശോക് ലെയ് ലെന്‍റ്, ഗള്‍ഫ് ഓയില്‍ ലൂബ്രിക്കന്‍റ്സ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് തുടങ്ങിയവയെല്ലാം ഹിന്ദുജ ഗ്രൂപ്പിന്‍റേതാണ്.

 

 

 

Tags: PrakashHinduja#IndusindbankHindujagroupHindujafamilyGopichandHindujaAshokLeylandAshokHinduja
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫോറന്‍സിക് റിവ്യൂവില്‍ സിഇഒയുടെ കള്ളം തെളിഞ്ഞു; ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ഓഹരിവില ഒരാഴ്ചയില്‍ 65 രൂപ ഇടിഞ്ഞു ;പുതിയ സിഇഒ എത്തുന്നില്ല

ആക്സിസ് ബാങ്ക് ഡപ്യൂട്ടി സിഇഒ ആയ രാജീവ് ആനന്ദ് (ഇടത്ത്)
India

സിഇഒ സുമന്ത് കത്പാലിയ വിരമിച്ചതിന് പിന്നാലെ ആക്സിസ് ബാങ്കിന്റെ ഉന്നതനെ കൊണ്ടുവന്ന് നഷ്ടപ്രതാപം തിരിച്ചെടുക്കാന്‍ ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്

News

ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ഓഹരിവിലയില്‍ കുതിപ്പ്; പണലഭ്യത കൂട്ടാന്‍ കോര്‍പറേറ്റ് വായ്പകള്‍ മറ്റു ബാങ്കുകള്‍ക്ക് വീതിച്ചുനല്‍കിയത് അനുഗ്രഹമായി

India

ഇൻഡസ്ഇൻഡ് ബാങ്കിനെക്കുറിച്ച് ആശങ്ക വേണ്ടെന്ന് റിസര്‍വ് ബാങ്ക്

Business

ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ഓഹരിയുടെ തകര്‍ച്ച; സിഇഒയും ഡപ്യൂട്ടി സിഇഒയും എല്ലാമറിഞ്ഞിട്ടും അവരുടെ ഓഹരികള്‍ വിറ്റുലാഭം നേടി; രക്ഷയ്‌ക്ക് ആര്‍ബിഐ

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയല്ല, ഇത് അസിം മുനീര്‍ ഗാന്ധിയെന്ന് സമൂഹമാധ്യമം…ഓപ്പറേഷന്‍ സിന്ദൂറിനെതിരായ രാഹുലിന്റെ ചോദ്യങ്ങളോട് പരക്കെ അമര്‍ഷം

കോട്ടയം മെഡിക്കല്‍ കോളേജില്‍ പൊലീസുകാരന് കുത്തേറ്റു, കുത്തിയത് ഇതര സംസ്ഥാന തൊഴിലാളി

ദളിത് സ്ത്രീക്ക് മാനസിക പീഡനം; എ.എസ്.ഐ പ്രസന്നനെ സസ്‌പെന്‍ഡ് ചെയ്യും

സ്വകാര്യ ബസില്‍ അതിക്രമിച്ചു കയറി ഡ്രൈവറെ ഹെല്‍മറ്റ് കൊണ്ട് മര്‍ദ്ദിച്ച് യുവാവ്

കരണ്‍ ഥാപ്പര്‍ (ഇടത്ത്) മധു ട്രെഹാന്‍ (വലത്ത്)

മോദിയുടെ ശത്രുവായ ജേണലിസ്റ്റ് കരണ്‍ ഥാപ്പര്‍ പാകിസ്ഥാന്‍ ചാരനാണെന്ന് സ്ഥാപിക്കുന്ന മധു ട്രെഹാന്റെ കുറിക്കുകൊള്ളുന്ന ചോദ്യങ്ങളുള്ള വീഡിയോ വൈറല്‍

മീന്‍ കയറ്റിവന്ന ടെമ്പോ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കുട്ടിയെ പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ അമ്മയെ റിമാന്‍ഡ് ചെയ്തു

യുകെയിലെ അതിസമ്പന്ന കുടുംബമായി ഇന്ത്യയിലെ ഹിന്ദുജ സഹോദരന്മാര്‍; ആസ്തി 33 ലക്ഷം കോടി രൂപ!

കാഞ്ഞിരക്കൊല്ലിയില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നില്‍ സാമ്പത്തിക പ്രശ്‌നങ്ങളെന്ന് പൊലീസ്

കൊഴുപ്പ് നീക്കം ചെയ്യാന്‍ ശസ്ത്രക്രിയയ്‌ക്ക് പിന്നാലെ യുവതിയുടെ വിരലുകള്‍ മുറിച്ചതിലെ ചികിത്സാ പിഴവ് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies