ലാഹോർ : ലഷ്കർ-ഇ-തൊയ്ബ (എൽഇടി) സഹസ്ഥാപകൻ അമീർ ഹംസയ്‌ക്ക് പാകിസ്ഥാനിൽ അപകടത്തിൽ പരിക്കേറ്റതായി റിപ്പോർട്ട്. ഹംസയെ ലാഹോറിലെ ആശുപത്രിയിലേയ്‌ക്ക് മാറ്റി. ലഷ്കർ-ഇ-തൊയ്ബ തലവൻ ഹാഫിസ് സയീദുമായി അടുപ്പമുണ്ടെന്ന് പറയപ്പെടുന്ന ഹംസ, നിരോധിത ഭീകര സംഘടനയുടെ 17 സഹസ്ഥാപകരിൽ ഒരാളാണ് . കൂടാതെ സംഘടനയുടെ പ്രധാന പ്രത്യയശാസ്ത്രജ്ഞനായും പ്രവർത്തിക്കുന്നു. ഹംസയ്‌ക്ക് എങ്ങനെ പരിക്കേറ്റു എന്ന വിവരം അജ്ഞാതമാണ്.
“അഫ്ഗാനിസ്ഥാൻ യുദ്ധത്തിൽ സോവിയറ്റ് യൂണിയനെതിരെ പോരാടിയ ഹംസ പിന്നീട് ഹഫീസ് സയീദുമായും മറ്റുള്ളവരുമായും കൈകോർത്തു . എൽഇടിയുടെ കേന്ദ്ര ഉപദേശക സമിതി അംഗമായും സേവനമനുഷ്ഠിച്ചിട്ടുള്ള അമീർ ഹംസ, എൽഇടി അമീർ ഹാഫിസ് മുഹമ്മദ് സയീദിന്റെ നിർദ്ദേശപ്രകാരം മറ്റ് ഗ്രൂപ്പുകളുമായുള്ള എൽഇടിയുടെ ബന്ധം സജീവമായി നിലനിർത്തി. “ എന്നാണ് ഹംസയെ കുറിച്ചുള്ള യുഎസ് പ്രസ്താവനയിൽ പറയുന്നത് .2010 മധ്യത്തിൽ തടവിലാക്കപ്പെട്ട എൽഇടി അംഗങ്ങളെ മോചിപ്പിക്കുന്നതിനുള്ള ചർച്ചകൾ നടത്തിയ മൂന്ന് എൽഇടി നേതാക്കളിൽ ഒരാളും അമീർ ഹംസയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: