കാസര്‍കോട്: കനത്ത മഴയെ തുടര്‍ന്ന് കാഞ്ഞങ്ങാട് ചെമ്മട്ടംവയലിന് സമീപം നിര്‍മ്മാണം പുരോഗമിക്കുന്ന ദേശീയപാതയിലെ സര്‍വീസ് റോഡ് ഇടിഞ്ഞു. റോഡ് ഇടിഞ്ഞ് താഴുകയായിരുന്നു. ഇതുവഴിയുള്ള ഗതാഗതം വഴി തിരിച്ചു വിട്ടു.
അതിനിടെ, മലപ്പുറത്ത് ദേശീയപാതയില്‍ തലപ്പാറയിലും റോഡ് വിണ്ടുകീറിയത് കണ്ടെത്തി.നാദാപുരം വളയത്ത് ശക്തമായ മഴയില്‍ വളയം അച്ചം വീട്ടില്‍ മിനി സ്റ്റേഡിയത്തിന്റെ മതില്‍ തകര്‍ന്നു.
വിനോദസഞ്ചാര കേന്ദ്രമായ കോട്ടയം തീക്കോയി മാര്‍മല അരുവി വെള്ളച്ചാട്ടത്തില്‍ പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. മഴ ശക്തമായ സാഹചര്യത്തിലാണിത്.
















